സമരം അവസാനിപ്പിച്ചത് നല്ലത്; കേരളത്തിന്‍റെ മതനിരപേക്ഷത ബിജെപിയ്ക്ക് ബോധ്യമായെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 29, 2018, 4:07 PM IST
Highlights

ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ നിലപാടുകള്‍ കൊണ്ട് ഉണ്ടയതല്ല. ആ കേസുകള്‍ നീതി നിര്‍വ്വണത്തിന്‍റെ ഭാഗമാണ്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിട്ട് വലിയ കാര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സമരം അവസാനിപ്പിച്ചെന്ന് അറിയുന്നത് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ മതനിരപേക്ഷതയില്‍ ബിജെപിയ്ക്ക് ബോധോദയമുണ്ടായെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറ‍ഞ്ഞു.

ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ നിലപാടുകള്‍ കൊണ്ട് ഉണ്ടയതല്ല. ആ കേസുകള്‍ നീതി നിര്‍വ്വണത്തിന്‍റെ ഭാഗമാണ്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിട്ട് വലിയ കാര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ദുരന്തം വിതച്ചതിന്‍റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന്, തീരദേശമേഖലയെ സംരക്ഷിച്ച് പുനര്‍നിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒപ്പം ആദിവാസി മേഖലകളുടെ പുനര്‍നിര്‍മ്മാണവും ഉടന്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയം തകര്‍ത്ത കേരളത്തിന്‍റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യം. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും പുനര്‍നിര്‍മ്മാണത്തില്‍ ചുവപ്പ് നാട ഒഴിവാക്കും. പ്രളയത്തെ സംസ്ഥാനം നേരിട്ടത് മതനിരപേക്ഷ സംസ്കാരംകൊണ്ടും ഒറ്റക്കെട്ടായി കേരള ജനതയ്ക്ക് നില്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടുമാണ്. പ്രളയം തകര്‍ത്ത കേരളത്തിന് 31000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ നല്‍കുന്ന കണക്ക്. പാരിസ്ഥിതിക നഷ്ടം നികത്താന്‍ വേറെ തുക കാണണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാന പുനർനിർമ്മാണത്തിന് ഇതുവരെ ലഭ്യമായ തുക പോരെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. 26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഇതുവരെ കിട്ടയികത് 2683.18 കോടി രൂപ മാത്രമാണ്. വീടുകളുടെ നാശനഷ്ടത്തിന് 1357.78 കോടി ചിലവായി. കേന്ദ്രം ഇതുവരെ നൽകിയത് 600 കോടി രൂപ മാത്രാമാണ്. 

റേഷനും രക്ഷാദൗത്യത്തിനായി എത്തിയ വിമാനത്തിനുമായി കേന്ദ്രൃത്തിന് സംസ്ഥാനം നൽകേണ്ടത് 290.67 കോടി രൂപയാണ്. ദുരന്ത നിവാരണ ഫണ്ടിലെ മുഴുവൻ തുക വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവൻ കൊടുത്ത് തീർക്കാൻ പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കേരള പുനര്‍നിര്‍മ്മാണത്തിനൊപ്പം വികസന പദ്ധതികളും നടപ്പിലാക്കും. കൊച്ചിയുടെ സമഗ്രമായ വികസനം, മെട്രോ നഗരങ്ങളായ കോഴിക്കോട് തിരുവനന്തപുരം എന്നിവയുടെ പശ്ചാത്തല വികസനം, 14 ജില്ലകളിലും ഭാവി കേരളത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികള്‍ എന്നിവ നടപ്പിലാക്കും. 

ഇനിയും ദുരന്തം വന്നാല്‍ തകര്‍ന്നുപോകാത്ത തരത്തില്‍ ഭൂമി ശാസ്ത്രവും പാരിസ്ഥിതികവുമായ നിര്‍മ്മാണങ്ങള്‍ വേഗതയിലും കാര്യക്ഷമമായും നടപ്പിലാക്കും. ആശയ രൂപീകരണത്തിന് മാധ്യമങ്ങളുമായി ചേര്‍ന്ന് വികസ സെമിനാര്‍ സംഘടിപ്പിക്കും. സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഹാക്കത്തോണുകള്‍ സംഘടിപ്പിക്കും. പുതിയ നിര്‍മ്മാണ മേഖലയില്‍ അറിവുള്ള പ്രവാസികളടകകമുള്ളവരുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

click me!