സംസ്ഥാനത്ത് വര്‍ഗ്ഗീയ ലഹളയ്ക്ക് ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

By Web DeskFirst Published Mar 24, 2018, 9:33 PM IST
Highlights
  • സംസ്ഥാനത്ത് വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി
  • അത്തരക്കാര്‍ക്കെതിരെ ജാഗ്രത വേണമെന്നും പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ക്കെതിരെ ജാഗ്രത വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു‍.  

മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക ഇന്‍റലിജന്‍സ് സംവിധാനം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഡിജിപിമാര്‍ക്ക് നല്‍കി. ക്രമസമധാന ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ നി‍ർദ്ദേശം.

സംസ്ഥാനത്തെ ക്രമസമാധനനില തകർക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ട്.അവർക്കെതിരെ പൊലീസ് ജാഗ്രത പാലിക്കണം.മൂന്നാം മുറ ഉപയോഗിക്കുന്നതായി ചില സ്ഥലങ്ങളിൽ പരാതി ഉയരുന്നു. ഇത്തരം ഉദ്യോഗ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവികൾ തയ്യാറാകണം.സിഐമാർ  സ്റ്റേഷൻ ചുമതലയേറ്റെടുത്ത സാഹചര്യത്തിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷന് സർക്കാർ പുരസ്കാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ പരാതിയിൽ പ്രത്യേക പരിഗണന നൽകണം. ക്രമസമാധാന മേഖലയിൽ കേരളത്തിനുള്ള മേൽക്കൈ നഷ്ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. പൊലീസ് ആസ്ഥാനത്തായിരുന്നു എസ്‍പി, ഐജി, എഡിജിപിമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ് നടത്തിയത്.

click me!