കൽക്കരി അഴിമതി കേസ്; മധു കോഡയ്ക്ക് ഇടക്കാല ജാമ്യം

By Web DeskFirst Published Jan 2, 2018, 3:16 PM IST
Highlights

ദില്ലി: കൽക്കരി അഴിമതി കേസിൽ ജാര്‍ഗണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയ്ക്ക് എതിരെയുള്ള സിബിഐ കോടതി വിധി ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. ഈമാസം 22വരേയാണ് സ്റ്റേ. ഒപ്പം മധു കോഡിന് ഇടക്കാല ജാമ്യവും അനുവദിച്ചു. കേസിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. 

ജാര്‍ഗണ്ഡിലെ കൽക്കരിപ്പാടം ചട്ടങ്ങൾ മറികടന്ന് സ്വകാര്യ കമ്പനിക്ക് നൽകിയതിലെ അഴിമതിയിൽ മധുകോഡയുടെ പങ്ക് ദില്ലി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. കേസിൽ മധുകോഡയ്ക്ക് മൂന്ന് വര്‍ഷം ശിക്ഷയും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച്.സി.ഗുപ്ത, ജാര്‍ഗണ്ഡ് മുൻ ചീഫ് സെക്രട്ടറി എ.കെ.ബസു എന്നിവരെയും കോടതി മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.

click me!