തലസ്ഥാത്ത് ശക്തമായ വേലിയേറ്റം; ശംഖുമുഖം തിരയെടുത്തു

By Web DeskFirst Published May 26, 2018, 9:45 PM IST
Highlights
  • കാലവർഷം പടിവാതിൽക്കൽ
  • തലസ്ഥാനത്ത് കടലേറ്റം
  • കനത്ത മഴയ്ക്കും  സാധ്യത

തിരുവനന്തപുരം: കാലവർഷം പടിവാതിൽക്കൽ എത്തി നിൽക്കെ തലസ്ഥാത്ത് ശക്തമായ വേലിയേറ്റം. ശംഖുമുഖം തീരം മുഴുവൻ തിരയെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുള്ള നിയന്ത്രണവും തുടരുന്നു.

കടല്‍  പ്രക്ഷുബ്ദം. ശംഖുമുഖം, പൂന്തുറ, വലിയ തുറ മേഖലകളിലാണ് ശക്തമായ കടലേറ്റം. അഞ്ചു മീറ്റർ ഉയരത്തിൽ വരെ തിര അടിക്കുന്നുണ്ട്. ശംഖുമുഖം ബീച്ചിലെ മണൽ തിട്ടകൾ മുഴുവൻ വൻ തിരകൾ വിഴുങ്ങി. ബീച്ചിലെ നടപ്പാതിലേക്കു വൻ തിരകളെത്തുന്നുണ്ട്. സഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചത്തേക്ക് കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി എത്തിയതോടെ തീരത്ത് വീണ്ടും വറുതിയുടെ കാലം

ശംഖമുഖം വിമാനത്താവളം റോഡിന്‍റെ കൂടുതൽ ഭാഗം തിരയിൽ ഇടിഞ്ഞു  തുടങ്ങി.  ഇരുന്നൂറു മീറ്ററിലധികം ദൂരം കമ്പിവേലി കെട്ടി അടച്ചിരിക്കുകയാണ്.
റോഡിൽ കൂടുതൽ  വിള്ളലുകൾ  ഉണ്ടായിട്ടുണ്ട്. സുരക്ഷാ ഭിത്തികളും തിരയെടുത്തു.

 

click me!