ഒഴിവായത് വൻ അപകടം; രാവിലെ അടുക്കളയിലെത്തിയപ്പോൾ സ്റ്റൗവിന് മുകളിലെ കാഴ്ച കണ്ട് ഞെട്ടി, അഞ്ചടി നീളമുളള മൂർഖനെ പിടികൂടി

Published : Nov 07, 2025, 04:31 PM IST
cobra kitchen

Synopsis

പമ്പാവാലിയുടെ തീരമാണ് ഇവിടം. സമീപപ്രദേശങ്ങളിലെ വീടുകളിൽ പാമ്പുകളുടെ ശല്യമുള്ളതായി പ്രദേശവാസികൾ വ്യക്തമാക്കി. 

പത്തനംതിട്ട: അടുക്കളയിലെ ​ഗ്യാസ് സ്റ്റൗവിന് മുകളിൽ മൂർഖൻ പാമ്പ്. റാന്നി അങ്ങാടി പേട്ട ജം​ഗ്ഷന് സമീപമുളള വീട്ടിലാണ് സംഭവം. ആ സമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെയാണ് അങ്ങാടി പേട്ട ജം​ഗ്ഷനിലുള്ള ശാസ്താംകോവിൽ ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുന്ന രാജാ നസീർ എന്നയാളുടെ അടുക്കളയിൽ നിന്ന് കണ്ടെത്തിയത്. പാമ്പിനെ പിടികൂടാൻ പ്രദേശവാസികൾ സമീപത്തുള്ള പാമ്പുപിടുത്തക്കാരനായ മാത്തുക്കുട്ടി എന്നയാളുടെ സഹായം തേടി. ഇയാൾ സ്ഥലത്തെത്തി പാമ്പിനെ ‌പിടികൂടിയതിനാൽ വൻ അപകടം ഒഴിവായി. പമ്പാവാലിയുടെ തീരമാണ് ഇവിടം. സമീപപ്രദേശങ്ങളിലെ വീടുകളിൽ പാമ്പുകളുടെ ശല്യമുള്ളതായി പ്രദേശവാസികൾ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു
പാട്ട് കൂടുതൽ പ്രചരിക്കണമെന്നാണ് ആഗ്രഹമെന്ന് പാരഡി പാട്ടിലെ പരാതിക്കാരൻ; 'അയ്യപ്പൻ, ശാസ്താവ് പ്രയോഗങ്ങൾ മാറ്റിയാൽ മതി'