കഞ്ചാവിന്റെ ഔഷധ ഗുണങ്ങളമായി കൊക്കകോളയുടെ പാനീയം വരുന്നു

By Web TeamFirst Published Sep 18, 2018, 12:22 PM IST
Highlights

ലഹരിയും മാനസികമായ ഉത്തേജനവും നല്‍കുന്ന കഞ്ചാവിന്‍റെ ഗുണങ്ങള്‍ക്ക് പകരം ഒരുപാട് ഔഷധ ഗുണശേഷിയായിരിക്കും പാനീയമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുക

ന്യൂയോര്‍ക്ക്: സോഫ്റ്റ്‍‍ഡ്രിങ്ക് രംഗത്തെ ഭീമന്മാരായ കൊക്കക്കോള പുതിയ ഉത്പന്നവുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഞ്ചാവിന്‍റെ ഔഷധ ഗുണങ്ങള്‍ ഉപയോഗിച്ച് ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന പാനീയമാണ് കൊക്കകോള പുറത്തിറക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഔഷധ നിര്‍മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കനേഡിയന്‍ കമ്പനി അറോറ കാന്‍ബിസുമായി പുതിയ പാനീയം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ കൊക്കകോള നടത്തിക്കഴിഞ്ഞു. അറോറയുമായി ചേര്‍ന്ന് പാനീയ രംഗത്ത് തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കുകയാണ് കൊക്കകോളയുടെ ലക്ഷ്യം.

ലഹരിയും മാനസികമായ ഉത്തേജനവും നല്‍കുന്ന കഞ്ചാവിന്‍റെ ഗുണങ്ങള്‍ക്ക് പകരം ഒരുപാട് ഔഷധ ഗുണശേഷിയായിരിക്കും പാനീയമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുക. നാഡീ രോഗങ്ങള്‍, ഉത്കണ്ഠ, കഠിനമായ വേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സ പല നാടുകളിലുമുണ്ട്.

കൂടാതെ, അപസ്മാര രോഗത്തിനും പ്രതിവിധി കഞ്ചാവിലുണ്ട്. കൊക്കകോള സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അടുത്ത കാലത്ത് സജീവമായിരുന്നു. ഇതോടെ, വലിയ തോതില്‍ കമ്പനിയുടെ വില്‍പന ഇടിഞ്ഞിരുന്നു. ഇതിന് മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ ഉത്പന്നത്തെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

click me!