- Home
- News
- International News
- യു എസ് -ഇറാന്‍ യുദ്ധമുണ്ടാവുമോ, ഇറാന്‍ കരാറില്‍ ഒപ്പിടുമോ; എന്താണ് ട്രംപിന്റെ മനസ്സില്‍?
യു എസ് -ഇറാന്‍ യുദ്ധമുണ്ടാവുമോ, ഇറാന്‍ കരാറില്‍ ഒപ്പിടുമോ; എന്താണ് ട്രംപിന്റെ മനസ്സില്‍?
അമേരിക്ക ഇറാനെ ആക്രമിക്കുമോ? യു എസ് കോണ്‍ഗ്രസിന്റെ അനുമതിയോ അമേരിക്കന്‍ ജനതയുടെ താല്‍പ്പര്യമോ ഉറപ്പാക്കാതെ യുദ്ധത്തിന് ട്രമ്പ് തയ്യാറാവുമോ? മറ്റ് പലതും പോലെ ഇത് ട്രംപിന്റെ 'കീലേരി അച്ചു സ്‌റ്റൈല്‍' ഭീഷണി ആയി ഒതുങ്ങുമോ?

ഇത്തരം അനേകം ചോദ്യങ്ങളുടെ മുനമ്പിലാണിപ്പോള്‍ ലോകം. അതേ സമയം ആര്‍ക്കും ഇക്കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. ഓരോ സമയത്തും ഓരോ തരത്തില്‍ പ്രതികരിക്കുന്ന, പ്രവചനാതീത സ്വഭാവമുള്ള ട്രംപ് അവ്യക്തത നീക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല, ബോധപൂര്‍വ്വം അവ്യക്തത വളര്‍ത്തുകയാണ്. അമേരിക്കയോട് ട്രംപ് ഇക്കാര്യത്തില്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. സ്വന്തം ജനതയെ അറിയിക്കാതെ, വ്യക്തമായ വിശദീകരണം നല്‍കാതെ, പൊതുചര്‍ച്ചകളോ കോണ്‍ഗ്രസ് അനുമതിയോ ഇല്ലാതെ അമേരിക്ക ഒരു വലിയ യുദ്ധത്തിന് തയ്യാറെടുക്കുക എന്നത് അപൂര്‍വ്വമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
ഉദാഹരണത്തിന് അമേരിക്കയുടെ ഇറാഖ് അധിനിവേശം എടുക്കാം. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമാണ് അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ഇറാഖിനെ ആക്രമിച്ചത്. 2002 ഒക്ടോബറില്‍ സിന്‍സിനാറ്റിയിലെ യൂണിയന്‍ ടെര്‍മിനലില്‍ നടത്തിയ പ്രസംഗത്തില്‍ ബുഷ് ജനങ്ങളോട് പറഞ്ഞു, രാസായുധങ്ങളോ ജൈവായുധങ്ങളോ ഉപയോഗിച്ച് ഇറാഖ് ഏത് നിമിഷവും അമേരിക്കയെ ആക്രമിച്ചേക്കാം. ഒന്നും ചെയ്യാതിരിക്കുന്നത് ഏറ്റവും അപകടകരമായ ഓപ്ഷന്‍ ആണ്. അതിനാല്‍ യുദ്ധം അനിവാര്യമാണ്.
ഇറാഖിനെ ആക്രമിക്കാന്‍ ബുഷ് പറഞ്ഞ പല കാര്യങ്ങളും നുണകളോ കെട്ടിച്ചമച്ചതോ ആണെന്ന് പിന്നീട് തെളിഞ്ഞു. ഇറാഖ് യുദ്ധം, ആധുനിക അമേരിക്കയ്ക്ക് സംഭവിച്ച ചരിത്രപരമായ മണ്ടത്തരമാണെന്ന് യുഎസ് ജനത തന്നെ വിധിയെഴുതി. എന്നാലും, ബുഷിന് പറയാന്‍ വാദങ്ങള്‍ എങ്കിലുമുണ്ടായിരുന്നു. ഇറാനെ ആക്രമിക്കാന്‍ ട്രംപിന് അതുപോലുമില്ല. ഒരു ന്യായവും പറയാതെ, ഒരു വാദവും മുന്നോട്ടുവെക്കാതെയാണ് ട്രംപ് യുദ്ധസന്നാഹം നടത്തുന്നത്. അദ്ദേഹം സ്വന്തം ജനതയെയോ രാജ്യാന്തര സമൂഹത്തെയോ വ്യക്തതയോടെ ഒന്നും ബോധ്യപ്പെടുത്തിയിട്ടില്ല.
ഇറാനെ ആക്രമിക്കാന്‍ ട്രംപ് പറയുന്ന പ്രധാന കാരണം ആണവായുധ പദ്ധതിയാണ്. പല സമയത്തുമായി ട്രംപും കൂട്ടരും ഇതോടൊപ്പം മറ്റ് പല കാരണങ്ങളും നിരത്തിയിട്ടുണ്ട്. ഇറാനിലെ പ്രക്ഷോഭകരുടെ ജീവന്‍ രക്ഷിക്കുക. ഇസ്രായേലിനെ രക്ഷിക്കാനായി, ഇറാന്റെ മിസൈല്‍ ശേഖരം ഇല്ലാതാക്കുക, ഹമാസിനും ഹിസ്ബുള്ളയ്ക്കും നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക. ഇങ്ങനെ പല കാരണങ്ങള്‍.
ഇറാനെ ആക്രമിക്കാന്‍ ട്രംപ് പറയുന്ന പ്രധാന കാരണം ആണവായുധ പദ്ധതിയാണ്. പല സമയത്തുമായി ട്രംപും കൂട്ടരും ഇതോടൊപ്പം മറ്റ് പല കാരണങ്ങളും നിരത്തിയിട്ടുണ്ട്. ഇറാനിലെ പ്രക്ഷോഭകരുടെ ജീവന്‍ രക്ഷിക്കുക. ഇസ്രായേലിനെ രക്ഷിക്കാനായി, ഇറാന്റെ മിസൈല്‍ ശേഖരം ഇല്ലാതാക്കുക, ഹമാസിനും ഹിസ്ബുള്ളയ്ക്കും നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക. ഇങ്ങനെ പല കാരണങ്ങള്‍.
ഈ ചോദ്യങ്ങള്‍ എന്നല്ല, സമാനമായ ഒരു ചോദ്യത്തിനും ട്രംപ് കൃത്യമായ മറുപടികള്‍ നല്‍കുന്നില്ല. ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായ വിശദീകരവും നല്‍കിയിട്ടില്ല. അഥവാ പറഞ്ഞാല്‍ത്തന്നെ അവ്യക്തവും അപ്രസക്തവുമായ ഹ്രസ്വ പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. ഏകദേശം 9 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് നേരെ യുദ്ധം ചെയ്യാന്‍ അമേരിക്കന്‍ ജനതയെ സജ്ജരാക്കാനായി പ്രസിഡന്റ് ഒരു പ്രസംഗവും നടത്തിയിട്ടില്ല. യു എസ് കോണ്‍ഗ്രസിന്റെ അനുമതിയും തേടിയിട്ടില്ല.
എന്തുകൊണ്ട് ഇറാന്‍ ആണവപദ്ധതി മാത്രം ആക്രമിക്കപ്പെടണം എന്ന ചോദ്യത്തിനുപോലും കൃത്യമായ ഒരുത്തരം ട്രംപ് നല്‍കിയിട്ടില്ല. ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരവലോകനത്തില്‍, നോര്‍ത്ത് കൊറിയയുടെ കാര്യം സൂചിപ്പിക്കുന്നു. ആണവ വിഷയത്തില്‍ ഇറാനെപ്പോലെയല്ല നോര്‍ത്ത് കൊറിയ. ആദ്യഭരണകാലയളവില്‍ ട്രംപ് നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെ, നോര്‍ത്ത് കൊറിയ ആണവായുധ ശേഖരം അറുപതോ അതിലധികമോ ആയി വര്‍ദ്ധിപ്പിച്ചു. ഇത് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കാണ്. മാത്രമല്ല, ഈ ആണവായുധങ്ങള്‍ അമേരിക്കയ്ക്ക് എതിരെ പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് കിം സ്ഥിരം പറയുന്ന കാര്യവുമാണ്. എന്നിട്ടും ട്രംപിന്റെ ദേശീയ സുരക്ഷാ നയരേഖ നോര്‍ത്ത് കൊറിയയെക്കുറിച്ച് ഒരക്ഷരം പോലും പറയുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
അണുവായുധങ്ങളില്ലാത്ത ഒരു ഇറാന്‍ എന്ന ആഗ്രഹത്തിനപ്പുറം മറ്റൊരു ഫലപ്രദമായ കാരണവും നിരത്താന്‍ ട്രംപിനായിട്ടില്ല എന്നതാണ് വാസ്തവം. ഭരണമാറ്റമാണോ യഥാര്‍ത്ഥ ലക്ഷ്യം എന്ന ചോദ്യങ്ങളില്‍ നിന്ന് ട്രംപ് സ്ഥിരം ഒഴിഞ്ഞുമാറാറാണ് പതിവ്. ജനുവരി അവസാനം ട്രംപിന്റെ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് യുഎസ് സെനറ്റര്‍മാര്‍ ഇക്കാര്യം ചോദിച്ചിരുന്നു. ഇറാാനിലെ നേതൃമാറ്റ പദ്ധതി വെനിസ്വേലയിലേതുപോലാവില്ല, വളരെ സങ്കീര്‍ണ്ണമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു ഭരണകൂടത്തെ മാറ്റാനുള്ള വിഷയം മുന്നില്‍ വന്നാല്‍, അക്കാര്യം വളരെ ശ്രദ്ധയോടെ ആലോചിച്ചുറപ്പിക്കണം എന്നും സെനറ്റര്‍മാരോട് അദ്ദേഹം പറഞ്ഞു.
ഇറാഖ് അധിനിവേശത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ് അവസ്ഥകള്‍. ഇറാഖ് അധിനിവേശത്തിന്റെ തുടക്കത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സഖ്യകക്ഷികളുടെ പിന്തുണ ബുഷിനുണ്ടായിരുന്നു. എന്നാല്‍, ഇറാന്റെ കാര്യത്തില്‍, ഇസ്രായേലൊഴികെ മറ്റൊരു സഖ്യകക്ഷിയും ഒപ്പമില്ല. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ നാറ്റോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞത്, അമേരിക്കന്‍ പദ്ധതികളെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ്.
അതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ചൊവ്വാഴ്ച ട്രംപുമായി ഫോണില്‍ സംസാരിച്ചതായി ബ്രിട്ടനിലെ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ അധീനതയിലുള്ള ഡീഗോ ഗാര്‍ഷ്യ സൈനിക താവളമോ ഗ്ലൗസ്റ്റര്‍ഷയറിലെ റോയല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനോ ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്രംപിനോട് പറഞ്ഞതെന്നാണ് ടൈംസം റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, തൊട്ടടുത്ത ദിവസം രസകരമായ ഒരു കാര്യം നടന്നു. ഡീഗോ ഗാര്‍ഷ്യ താവളത്തിന്റെ 100 വര്‍ഷത്തെ പാട്ടക്കരാര്‍ വിഷയത്തില്‍ ട്രംപ് ബ്രിട്ടനെതിരെ രൂക്ഷമായി പ്രതികരിച്ചു.
അതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ചൊവ്വാഴ്ച ട്രംപുമായി ഫോണില്‍ സംസാരിച്ചതായി ബ്രിട്ടനിലെ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ അധീനതയിലുള്ള ഡീഗോ ഗാര്‍ഷ്യ സൈനിക താവളമോ ഗ്ലൗസ്റ്റര്‍ഷയറിലെ റോയല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനോ ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്രംപിനോട് പറഞ്ഞതെന്നാണ് ടൈംസം റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, തൊട്ടടുത്ത ദിവസം രസകരമായ ഒരു കാര്യം നടന്നു. ഡീഗോ ഗാര്‍ഷ്യ താവളത്തിന്റെ 100 വര്‍ഷത്തെ പാട്ടക്കരാര്‍ വിഷയത്തില്‍ ട്രംപ് ബ്രിട്ടനെതിരെ രൂക്ഷമായി പ്രതികരിച്ചു.
ബാക്കിയുള്ളത് മിസൈലുകളുടെയും പ്രതിഷേധത്തിന്റെയും കാര്യമാണ്. മിസൈലുകളുടെ എണ്ണവും പരിധിയും പരിമിതപ്പെടുത്താന്‍ ഇറാന്‍ സമ്മതിക്കില്ല. പ്രക്ഷോഭകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അമേരിക്കയ്ക്ക് നിശ്ചയിക്കാനുമാവില്ല. ഈ രണ്ട് വിഷയവും പരിഗണിക്കാത്ത ഒരു കരാര്‍ ട്രംപിനെ സംബന്ധിച്ചിടത്തോളം പരാജയമായിരിക്കും. മിസൈല്‍ വിഷയം പരിഹരിക്കില്ലെങ്കില്‍ അത് ഇസ്രായേലിനെ ചതിക്കലാവും. പ്രക്ഷോഭ വിഷയത്തില്‍ പരിഹാരം കണ്ടിട്ടില്ലെങ്കില്‍, ഇറാനിലെ പ്രക്ഷോഭകരോട് ചെയ്യുന്ന അനീതിയായി അത് വ്യാഖ്യാനിക്കപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

