മക്കിമലയിലെ റിസോർട്ട് നിർമ്മാണം;  അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ജില്ലാകളക്ടർ

By Web DeskFirst Published Apr 9, 2018, 4:40 PM IST
Highlights
  • മക്കിമലയിലെ റിസോർട്ട് നിർമ്മാണം 
  • അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ജില്ലാകളക്ടർ

വയനാട്: മക്കിമലയിലെ റിസോർട്ട് നിർമ്മാണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ജില്ലാകളക്ടർ. റിപ്പോർട്ട് സമർപ്പിക്കാൻ മാനന്തവാടി തഹസിൽദാർക്ക് നിർദ്ദേശം. പട്ടയ വ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ പട്ടയം റദ്ദാക്കണമെന്ന് നിർദ്ദേശം. പട്ടയഭൂമി കൃഷിയ്ക്കും വീട് വയ്ക്കാനും മാത്രമേ ഉപയോഗിക്കാവൂയെന്ന ഭൂമി പതിവ് ചട്ടത്തിലെ വ്യവസ്ഥ ലംഘിച്ചാണ് നിര്‍മാണം മക്കിമലയില്‍ നിര്‍മ്മാണം നടക്കുന്നത്. 

തവിഞ്ഞാൽ വില്ലേജിലെ 68,90 സര്‍വേ നമ്പരുകളിലെ ഭൂമി വിതരണം 1964 ലെ ഭൂമി പതിവ് ചട്ട പ്രകാരമായിരുന്നു. പട്ടയം കിട്ടിയവരിൽ നിന്ന് ഭൂ -റവന്യൂ മാഫിയകള്‍ ചേര്‍ന്ന് ഭൂമി തട്ടിയെടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കൊടുത്ത ഭൂമി വന്‍കിടക്കാരുടെ കയ്യിലെത്തി. ഇപ്പോഴത്തെ ഭൂ ഉടമകളും ഉദ്യോഗസ്ഥരും ചേര്‍ന്നു നിയമവും ചട്ടങ്ങളും കാറ്റിൽ പറത്തുന്ന കാഴ്ചയാണ് വയനാട്ടില്‍ കാണുന്നത്. 

കൃഷിക്കും വീടും വയ്ക്കാനും മാത്രമേ പട്ടയ ഭൂമി ഉപയോഗിക്കാവൂയെന്ന വ്യവസ്ഥ കൃത്യമായി മക്കിമലയിലെ ഭൂ ഉടമകള്‍ പാലിക്കുന്നുമില്ല. ബോര്‍ഡില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് ഇത്തരം ഭൂമിയില്‍ കണ്ടെത്തി. അടുത്ത റിസോര്‍ട്ട് മുനിശ്വരൻ കുന്നിലാണ് സമീപത്ത് രണ്ടു റിസോര്‍ട്ടുകള്‍ കൂടി കെട്ടിപ്പൊക്കുന്നുമുണ്ട്. 

click me!