പ്രളയപുനരധിവാസം: വാസയോഗ്യമായ ഭൂമി ഉടൻ കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

By Web TeamFirst Published Sep 13, 2018, 7:47 PM IST
Highlights

വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി ഉടൻ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം.

തിരുവനന്തപുരം: വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി ഉടൻ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം.

ഭൂമി ലഭ്യമായ ഇടങ്ങളിൽ ഓരോ കുടുംബത്തിനും മൂന്ന് മുതൽ അഞ്ച് സെന്‍റ് വരെ ഭൂമി നൽകി വീട് നിർമിച്ച് നൽകണം. ഭൂമി ലഭ്യതയില്ലാത്ത ഇടങ്ങളിൽ ഫ്ലാറ്റ് നിർമിക്കണം. ജില്ലാ കളക്ടർമാർ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
 

click me!