ആറുവയസുകാരിക്ക് എയര്‍ ഇന്ത്യയില്‍ സീറ്റില്ലാതെ നാല് മണിക്കൂര്‍ യാത്ര...

By Web DeskFirst Published Jul 6, 2017, 8:46 AM IST
Highlights

കോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തില്‍ ആറുവയസുകാരിക്ക് സീറഅറില്ലാതെ യാത്ര ചെയ്യേണ്ടിവന്നെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. തലേസ്‌ശേരി സ്വദേശി ദീപേഷിന്റെ മകള്‍ ആവണിയാണ് നിക്കൂറുകളോളം സീറ്റ് ബെല്‍റ്റില്ലാതെ സഹയാത്രികന്റെ മടിയിലും സീറ്റുകള്‍ക്കിടയിലുമിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്. യുഎഇയിലുള്ള അച്ചന്‍ ദീപേഷിനെ സന്ദര്‍ശിച്ച്  അമ്മ അനഘയ്‌ക്കൊപ്പം മടങ്ങവേയാണ് ആറുവയസുകാരി മണിക്കൂറുകളോളും സീറ്റില്ലാതെ യാത്ര ചെയ്യേണ്ടി വന്നത്.

ബുധനാഴ്ച ഷാര്‍ജയില്‍ നിന്ന് എര്‍ ഇന്ത്യയുടെ കെഎക്‌സ് 354 എന്ന വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്. തിരികെ വരുന്നതിനായി രണ്ട് മാസം മുമ്പേ തന്നെ ഏജന്റ് മുഖാന്തിരം ടിക്കറ്റ് ബുക്ക് ചെയ്തു. ബോര്‍ഡിംഗ് പാസ് എടുക്കുമ്പോള്‍ പോലും മകള്‍ക്ക് സീറ്റ് ഇല്ലാത്ത വിവരം വിമാന അധികൃതര്‍ അറിയിച്ചില്ലെന്ന് അമ്മ അനഘ ആരോപിക്കുന്നു.

വിമാനത്തില്‍ കയറിയപ്പോള്‍ അനുവദിച്ച സീറ്റില്‍ മറ്രുയാത്രക്കാര്‍ ഇരിക്കുന്നു. അപ്പോഴാണ് സീറ്റില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ആളില്ലാത്ത സീറ്റില്‍ അനഘയും സഹയാത്രികന്റെ സീറ്റിനിടയില്‍ മകളെയും ഇരുത്തിയാണ് യാത്ര തുടര്‍ന്നതെന്ന് അനഘ പറയുന്നു. വിമാനം ഉയരുമ്പോഴും ലാന്റ് ചെയ്യുമ്പോഴും സുരക്ഷക്കായി സീറ്റ് ബെല്‍റ്റ് വേണം.

എന്നാല്‍ ഇതൊന്നുമില്ലാതെയാണ് നാലുമണിക്കൂറുകളോളം ആറുവയസുകാരി എയര്‍ ഇന്ത്യ വിമാനത്തിലിരുന്നത്. കരിപ്പൂരിലെത്തി പരാതി പറഞ്ഞപ്പോള്‍ രണ്ട് മെയില്‍ ഐഡികള്‍ തന്ന് ഇതിലേക്ക് പരാതി അയക്കു എന്നായിരുന്നു അധികൃതരുടെ പ്രതികരണമെന്ന് അനഘ പറഞ്ഞു.

click me!