ജയിലില്‍ വെച്ച് ദിലീപിന്റെ മാനേജരെയും നാദിര്‍ഷായെയും ഫോണ്‍ വിളിച്ചെന്ന് സുനില്‍ കുമാര്‍

Published : Jul 06, 2017, 08:14 AM ISTUpdated : Oct 05, 2018, 03:04 AM IST
ജയിലില്‍ വെച്ച് ദിലീപിന്റെ മാനേജരെയും നാദിര്‍ഷായെയും ഫോണ്‍ വിളിച്ചെന്ന് സുനില്‍ കുമാര്‍

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ജയിലില്‍ നിന്ന് ദിലീപിന്റെ മാനേജരെയും നാദിര്‍ഷായെയും ഫോണ്‍ വിളിച്ചെന്ന് സുനില്‍കുമാര്‍ സമ്മതിച്ചു. ഇതേ തുടര്‍ന്ന് മൂവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ലഭിച്ച സുനില്‍ കുമാറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ കത്തില്‍ വിവരിച്ച കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന മൊഴി നല്‍കിയത്. ജയിലില്‍ വെച്ച് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷായെയും നാല് തവണ വിളിച്ചു. പണം ആവശ്യപ്പെട്ടായിരുന്നു വിളിച്ചതെന്നും സുനില്‍ കുമാര്‍ പറയുന്നു. ഇയാള്‍ ജയിലില്‍ നിലത്ത് കിടന്ന് ഫോണ്‍ വിളിച്ചിരുന്നുവെന്ന് സഹതടവുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ജയിലിലെ ഫോണ്‍ ഉപയോഗം സംബന്ധിച്ച ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിളിച്ചത് ദിലീപിന്റെ മാനേജരെയും നാദിര്‍ഷായെയും ആണെന്ന മൊഴിയില്‍ സുനില്‍ കുമാര്‍ ഉറച്ചു നില്‍ക്കുന്നതോടെ മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ഇതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാവുമെന്നാണ് പൊലീസിന്റെ വിശ്വാസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി