ആദിവാസി പെൺകുട്ടിയെ ബലാൽസംഗം ചെയ്തു; കോൺഗ്രസ് നേതാവിനെതിരെ പരാതി

Published : Jan 30, 2019, 06:56 AM ISTUpdated : Jan 30, 2019, 10:35 AM IST
ആദിവാസി പെൺകുട്ടിയെ ബലാൽസംഗം ചെയ്തു; കോൺഗ്രസ് നേതാവിനെതിരെ പരാതി

Synopsis

ഒന്നരവർഷം  ബലാൽസംഗം ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകി.  മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോർജിനെതിരെയാണ് പരാതി

വയനാട്: ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാൽസംഗം ചെയ്തതായി പരാതി. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോർജിന് എതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. ജോർജിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പരാതിയെ തുടർന്ന് ഒ എം ജോർജ് ഒളിവിലാണ്.

പീഡനവിവരം പുറത്ത് പറയാതിരിക്കാൻ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മർ പണം വാഗ്ദാനം ചെയ്തെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.  നഗ്നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവർ പെൺകുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങൾ പോലുമറിഞ്ഞതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു

ഒന്നരവർഷം  ബലാൽസംഗം ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. പീഡനം തുടർന്നതിനാൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.  ഇപ്പോൾ പെൺകുട്ടി ചൈൽഡ് ലൈനിന്‍റെ സംരക്ഷണത്തിലാണ്. ഒ എം ജോർജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പോലീസ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്