ജേക്കബ് തോമസിനെതിരായ ഹർജികൾ തള്ളി

Published : Feb 07, 2017, 06:35 AM ISTUpdated : Oct 05, 2018, 01:21 AM IST
ജേക്കബ് തോമസിനെതിരായ ഹർജികൾ തള്ളി

Synopsis

കൊച്ചി: ജേക്കബ് തോമസിനെതിരായ 3 ഹർജികൾ വിജിലൻസ് കോടതി തള്ളി . തുറമുഖ ഡയറക്ടറായിരിക്കെ സോളാർ പാനൽ സ്ഥാപിച്ചതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി, വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചു, കർണ്ണാടകത്തിൽ വനഭൂമി കൈയ്യേറി തുടങ്ങിയ പരാതികളാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത്.

തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടത്തിയെന്നായിരുന്നും ഡ്രെഡ്ജർ വാങ്ങിയതില്‍ 15 കോടി നഷ്ടമുണ്ടാക്കിയെന്നായിരുന്നു പരാതി. പൊതുപ്രവർത്തകരുടെ ഹർജികൾക്കു പുറമേ തുറമുഖങ്ങളുടെ ആഴംകൂട്ടാൻ വിദേശ കമ്പനിയില്‍ നിന്നു ഡ്രഡ്ജർ വാങ്ങിയതിൽ ജേക്കബ്ബ് തോമസ് രണ്ടര കോടിയിലധികം രൂപയുടെ അഴിമതി നടത്തിയെന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. അവധിയെടുത്ത് കോളേജില്‍ പഠിപ്പിച്ച് പണമുണ്ടാക്കിയെന്ന ഹർജിയും തള്ളി . കുടകിലെ അനധികൃത ഭൂമി ഇടപാട് സംബന്ധിച്ച ഹർജിയും തള്ളി . മറ്റൊരു ഹർജി പരിഗണിക്കുന്നത് മാർച്ച് 15ലേക്ക് മാറ്റി .

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്