മദ്രസ അധ്യാപകനെതിരെ പരാതി നൽകി; തൃശൂരിൽ കുടുംബത്തിന് ഊരുവിലക്ക്

Published : Dec 20, 2017, 08:08 AM ISTUpdated : Oct 04, 2018, 11:47 PM IST
മദ്രസ അധ്യാപകനെതിരെ പരാതി നൽകി; തൃശൂരിൽ കുടുംബത്തിന് ഊരുവിലക്ക്

Synopsis

തൃശൂര്‍: തൃശൂര്‍ മാളയിൽ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നൽകിയതിന് കുടുംബത്തിന് ഊരുവിലക്ക്. കുടുംബാംഗങ്ങളോട് സംസാരിക്കരുതെന്ന് മദ്രസ കമ്മറ്റി പ്രദേശത്തെ ഇസ്ലാം മതവിശ്വാസികള്‍ക്ക് നിർദ്ദേശം നല്‍കി. കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് ചൈൽഡ് ലൈൻ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സ്വന്തം മകളെ അധ്യാപകന്‍ മദ്രസയിൽ ഒറ്റപ്പെടുത്തുകയും മാറ്റിനിർത്തുകയും ചെയ്ത് ഉപദ്രവിച്ചപ്പോൾ മഹല്ല് കമ്മറ്റിക്ക് പരാതി നൽകിയതാണ് തൃശൂർ കോവിലകത്തുകുന്നിലെ  നിസാർ കരീമും കുടുംബവും ചെയ്ത തെറ്റ്. ബന്ധുക്കളടക്കം പുത്തൻചിറയിലെ മഹല്ലിന്‍റെ പരിധിയിലുള്ള 180 തോളം കുടുംബങ്ങളും ഇവരെ കാണുമ്പോൾ മുഖം തിരിക്കുകയാണ്. 

മദ്രസ കമ്മറ്റി ഭാരവാഹികൾ വീടുകൾ കയറിയിറങ്ങി കുടുംബത്തെ ഊരുവിലക്കാൻ നിർദ്ദേശിച്ചെന്നാണ് ആരോപണം. മുന്‍വൈരാഗ്യത്തോടെയാണ് കുട്ടിയെ മദ്രസ അധ്യാപകൻ ഉപദ്രവിച്ചതെന്നും പരാതിയുണ്ട്. എന്നാൽ പള്ളിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയെതിനെതിരെ പരാതി നൽകാൻ ഒപ്പു ശേഖരണം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് മഹല്ല് കമ്മറ്റിയുടെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്