
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധിക്കുമ്പോള്‍ രാഷ്ട്രപതിയുടെ ഫേസ്ബുക്ക് പേജിലും പരാതികള്‍ പ്രവഹിക്കുകയാണ്. ശബരിമലയുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കണം. പ്രയഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് സംസ്കാരത്തിന് എതിരാണ്. വിധി വളരെ നിരാശാജനകമാണ് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നുമാണ് ഫേസ്ബുക്ക് പേജിലുള്ള പരാതികള്‍.
ഇതരമതവിഭാഗങ്ങളില്‍പ്പെട്ടരും മറ്റ് സംസ്ഥാനങ്ങളിലുള്ളവരും സ്ത്രീകളും അടക്കം ആയിരക്കണക്കിന് പേരാണ് രാഷ്ട്രപതിയുടെ പേജില്‍ സ്ത്രീപ്രവേശനത്തിനെതിരെ പരാതി പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പലരും പരാതി കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജിലും ഇതേ ആവശ്യം ഉന്നയിച്ച് ആയിരക്കണക്കിന് കമന്‍റുകളാണ് വന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam