പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥിക്കെതിരെ മോർഫിം​ഗ് പരാതി, അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ പ്രചരിപ്പിച്ചു

Published : Oct 08, 2026, 01:20 PM IST
morphing complaint

Synopsis

അതുപോലെ തന്നെ ഒരു വിദ്യാർത്ഥിനിയും പുനലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ടെല​ഗ്രാം ​ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. സംഭവത്തിൽ പുനലൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

കൊല്ലം: കൊല്ലം പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥിക്കെതിരെ മോർഫിം​ഗ് പരാതി. അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി അച്യുതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അച്യുതിനെതിരെ സഹപാഠികൾ തന്നെയാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. പ്രിൻസിപ്പൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്, ആരോപണവിധേയനായ വിദ്യാർത്ഥി ഈ കാര്യങ്ങൾ സമ്മതിച്ചു എന്നാണ്. വിദ്യാർത്ഥിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പൊലീസിലും പരാതി നൽകിയിട്ടുണ്ട്. അതുപോലെ തന്നെ ഒരു വിദ്യാർത്ഥിനിയും പുനലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ടെല​ഗ്രാം ​ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. സംഭവത്തിൽ പുനലൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയുമായി കൂടികാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ; വിവിധ ദേശീയ പാത പദ്ധതികളുടെ നടപടികൾ വേ​ഗത്തിലാക്കുന്നതടക്കം ചർച്ചയായി
'പ്രസ്താവന മലപ്പുറത്തെ അവഹേളിക്കുന്നത്': വിദ്വേഷ പരാമർശത്തില്‍ സിപിഎം നേതാവ് പി നന്ദകുമാറിനെതിരെ സമസ്തയുടെ പ്രമേയം