
മലപ്പുറം: മലപ്പുറത്തിന് എതിരായ വിദ്വേഷ പരാമർശത്തില്‍ സിപിഎം നേതാവ് പി നന്ദകുമാറിനെതിരെ മുശാവറ യോഗത്തിൽ സമസ്തയുടെ പ്രമേയം. നന്ദകുമാറിന്റെ പ്രസ്താവന മലപ്പുറത്തിനെ അവഹേളിക്കുന്നതെന്ന് സമസ്ത വിമര്‍ശിച്ചു. സിപിഎം ജില്ലാ നേതാവ് നടത്തിയ പ്രസ്താവന അപലപനീയവും പ്രതിഷേധാര്‍ഹവുമെന്നാണ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്.
മതസൗഹാർദ്ദത്തിനും മനുഷ്യ സ്നേഹത്തിനും പേര് കേട്ട ജില്ലയാണ് മലപ്പുറം. നന്ദകുമാറിന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തത്. ഇത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാനും പരസ്പരം അകറ്റാനും ഉപകരിക്കൂവന്നും സമസ്‌ത പ്രമേയത്തില്‍ പറയുന്നു. രാജ്യത്ത് വര്‍ഗീയ കലഹങ്ങള്‍ ഏറ്റവും കുറവുള്ള ജില്ലയായാണ് മലപ്പുറത്തെ നിഷ്പക്ഷമതികള്‍ വിലയിരുത്താറുള്ളതെന്നും പ്രമേയത്തിൽ പറയുന്നു. മലപ്പുറം ജില്ലയുടെ ഈ മാതൃക തുടര്‍ന്നും നിലനിര്‍ത്താന്‍ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും സമസ്‌ത മുശാവറ യോഗം അഭ്യർത്ഥിച്ചു.
മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു നന്ദകുമാറിന്‍റെ പരാമർശം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് ഇത്തരം ഒരു വിവാദ പരാമർശം നന്ദകുമാർ നടത്തിയത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ പ്രസംഗത്തിലാണ് നന്ദകുമാറിന്‍റെ പരാമർശം ഉണ്ടായത്. പരാമർശം വിവാദമായെങ്കിലും മുൻ എംഎൽഎ കൂടിയായ സിപിഎം നേതാവ് നന്ദകുമാര്‍ നിലപാട് തിരുത്തിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam