
കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരനെ സ്‌കൂളിലെ ജീവനക്കാൻ എച്ചിൽ കൈ കൊണ്ട് കരണത്ത് അടിച്ചെന്ന് പരാതി. സിപിഎച്ച്എസ്എസ് കുറ്റിക്കാടിലെ ജീവനക്കാരൻ രജീഷ് മർദ്ദിച്ചെന്നാണ് പരാതി. കാറ്റടിച്ച് ജനൽ അടഞ്ഞതിന് രജീഷ് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സ്‌കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. നടപടി എടുക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചെന്നും വിദ്യാർത്ഥി പറയുന്നു. ജീവനക്കാരനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സ്‌കൂളിൽ പ്രതിഷേധം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam