ശബരിമലയിലെ പ്രതിസന്ധി; ഭിന്നത പരിഹരിക്കാൻ കെ മുരളീധരനും കെ ജയകുമാറും തമ്മില്‍ കൂടിക്കാഴ്ച, വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രി

Published : Sep 24, 2026, 02:54 PM IST
k jayakumar, k muraleedharan

Synopsis

ശബരിമലയിലെ പ്രതിസന്ധിയെ ചൊല്ലിയുളള ഭിന്നത പരിഹരിക്കാൻ മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തും. അരവണ പ്രതിസന്ധി പരിഹരിക്കാൻ എടുത്ത നടപടികള്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വിശദീകരിക്കും

തിരുവനന്തപുരം: ശബരിമലയിലെ പ്രതിസന്ധിയെ ചൊല്ലിയുളള ഭിന്നത പരിഹരിക്കാൻ മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തും. അരവണ പ്രതിസന്ധി പരിഹരിക്കാൻ എടുത്ത നടപടികള്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വിശദീകരിക്കും. ശബരിമലയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് സർക്കാർ എഡിഎമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത നിലപാട് സ്വീകരിക്കേണ്ട വിഷയങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി തൃശൂരില്‍ പറഞ്ഞു

കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്‍റും തമ്മില്‍ ഉള്ള ഭിന്നത പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച. അരവണ പ്ലാന്‍റ് നവീകരണം എപ്പോള്‍ തീ‍ർക്കാനാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ കെ ജയകുമാർ വിശദീകരിക്കും. ഇന്നലെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി കെ മുരളീധരനെയും ജയകുമാറിനെയും പ്രത്യേകം കണ്ടിരുന്നു. ശബരിമലയിലെ പ്രതിസന്ധി ഉണ്ടാക്കുന്നത് ബോർഡ് ആണെന്ന് കുറ്റപ്പെടുത്തുന്ന ദേവസ്വംമന്ത്രി മണ്ഡലകാലം നടത്താൻ ബദല്‍ സംവിധാനം ഏർപ്പെടുത്തുമെന്നും വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി പിന്തുണച്ചിരുന്നില്ല. ദേവസ്വം ബോർഡില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കുമെന്ന നിലപാടിലാണ്. കൂടുതല്‍ കടുപ്പിക്കാനില്ലെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ നടപടികള്‍ വേണമെന്ന് കെ മുരളീധരൻ തൃശൂരില്‍ ആവശ്യപ്പെട്ടു.

അതേസമയം, നിലവിലെ പ്രതിസന്ധിയെ കുറിച്ച് റിപ്പോർട്ട് നല്‍കണമെന്ന് പുതിയതായി നിയമിച്ച ശബരിമല എഡിഎമ്മിനോട് സർക്കാർ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ മണ്ഡലകാല മുന്നൊരുക്കത്തിനായുള്ള നടപടികള്‍ സ്വീകരിക്കും. തുലാമാസ പൂജയോട് അനുബന്ധിച്ച് ശബരിമലയില്‍ എത്തുന്ന മുഖ്യമന്ത്രിയും മുന്നൊരുക്കം സംബന്ധിച്ച് യോഗം വിളിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയ്ക്ക് സ്പോൺസർ ചിപ്സൺ ഏവിയേഷൻ; യാത്രച്ചെലവ് 19.88 ലക്ഷം രൂപ, വിമാന ഉടമ ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത്
മാസപ്പടി കേസ്: കർത്തയുടെ ഡയറിയിൽ ഇന്നത്തെ മുഖ്യമന്ത്രിക്കും കാശ് കൊടുത്തിട്ടുണ്ടോയെന്ന് സംശയം; രാജീവ് ചന്ദ്രശേഖർ