'അനുകരണീയമല്ലാത്ത വഴികൾ പിന്തുടരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമോ എന്ന് ആശങ്ക'; പാഠ്യപദ്ധതിയിൽ വേടന്റെ പാട്ട് പിൻവലിക്കണം

Published : Jun 12, 2025, 07:35 AM IST
Vedan

Synopsis

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വേടൻ വരും തലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണെന്നും കത്തിൽ പറയുന്നു.

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയ സംഭവത്തിൽ വൈസ് ചാൻസിലർക്ക് പരാതി നൽകി ബിജെപി സിൻഡിക്കേറ്റ് അംഗം എകെ അനുരാജ്. വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വേടൻ വരും തലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണെന്നും കത്തിൽ പറയുന്നു.

അനുകരണീയമല്ലാത്ത വഴികൾ പിന്തുടരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമോ എന്ന് ആശങ്കയുണ്ട്. മറ്റ് എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിലാണ് വേടന്റെ ' ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ട് ഉൾപ്പെടുത്തിയത്. ഇതിനെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മറ്റത്തൂരിൽ അനുനയം: ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്ന് കോണ്‍ഗ്രസ്; 'ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം'