സെന്റ് ജോർജ് കോട്ടയിലെ സ്വാതന്ത്ര്യദിന പരേഡിൽ ആദ്യമായി സി എം സി. ജോസഫ് വിജയ്. തുറന്ന വാഹനത്തിൽ സേനാംഗങ്ങളുടെ പരേഡ് പരിശോധിച്ചത്തിനു ശേഷം ദേശീയ പതാക ഉയർത്തി മുതലമച്ചർ.
ചെന്നൈ: അഴിമതിവിരുദ്ധതയിൽ ഊന്നി തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശം. തമിഴ്നാടിനെ അഴിമതി ഇല്ലാത്ത സംസ്ഥാനമായി മാറ്റാൻ ഉദ്യോഗസ്ഥരും ജനങ്ങളും സഹായിക്കണമെന്ന് വിജയ് അഭ്യർത്ഥിച്ചു. ചെന്നൈയിലെ ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യവും ശ്രദ്ധേയമായി. സെന്റ് ജോർജ് കോട്ടയിലെ സ്വാതന്ത്ര്യദിന പരേഡിൽ ആദ്യമായി സി എം സി. ജോസഫ് വിജയ്. തുറന്ന വാഹനത്തിൽ സേനാംഗങ്ങളുടെ പരേഡ് പരിശോധിച്ചത്തിനു ശേഷം ദേശീയ പതാക ഉയർത്തി മുതലമച്ചർ.
ജയലളിതയുടെ പദ്ധതികൾ തുടരുമെന്നും സംസ്ഥാനങ്ങളുടെ അവകാശം കവരാൻ കേന്ദ്രം ശ്രമിച്ചാൽ എതിർക്കുമെന്നും രാഷ്ട്രീയപ്രഖ്യാപനം. ടിവികെയെ അധികാരത്തിൽ എത്തിച്ച അഴിമതിവിരുദ്ധത മുദ്രാവാക്യത്തിൽ ഊന്നി മുന്നറിയിപ്പും നൽകി. അഴിമതി ഇല്ലാതാക്കാൻ ഉദ്യോഗസ്ഥരും ജനങ്ങളും സഹകരിക്കണം. വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷമുള്ള പ്രധാന ദിവസം വീശിഷ്ടാതിഥികൾക്ക് ഇടയിൽ ശ്രദ്ധ നേടി നടിയും സുഹൃത്തുമായ തൃഷ. മുൻനിരയിൽ വിജയുടെ അച്ഛനമ്മമാർക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം ആയിരുന്നു തൃഷയ്ക്കും അമ്മയ്ക്കും സീറ്റ് ക്രമീകരിച്ചത്. പരേഡിനിടെ വിജയ് സുഹൃത്തിനും കുടുംബാംഗങ്ങൾക്കും സല്യൂട്ട് നൽകിയതും വൈറൽ മൊമെന്റ് ആയി.
