സൗദിയില്‍ ആഭരണങ്ങളില്‍ ചേര്‍ക്കുന്ന ലോഹങ്ങളുടെ തൂക്കം പ്രത്യേകം രേഖപ്പെടുത്തണം

By Web DeskFirst Published Mar 1, 2018, 1:40 AM IST
Highlights

സൗദിയില്‍ ആഭരണങ്ങളില്‍ ചേര്‍ക്കുന്ന  ലോഹങ്ങളുടെ തൂക്കം രേഖപ്പെടുത്തണം

റിയാദ്: സൗദിയിൽ വിൽക്കുന്ന ആഭരണങ്ങളിലുള്ള ലോഹങ്ങളുടെ തൂക്കം പ്രത്യേകം രേഖപ്പെടുത്തമമെന്ന് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം ജ്വല്ലറികളോട് ആവശ്യപ്പെട്ടു. സൗദി സ്വർണ നാണയം വിദേശത്തു നിർമിക്കുന്നത് നിയമ വിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

സ്വർണം മാത്രമല്ല പ്ലാറ്റിനം അടക്കം മറ്റു അമൂല്യ ലോഹങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ആഭരണങ്ങളുടെയെല്ലാം തൂക്കം പ്രത്യേകം നിർണയിക്കണമെന്നാണ് വ്യവസ്ഥ.  ആഭരണങ്ങളിലെ കല്ലുകളും മറ്റും കഴിച്ചുള്ള ലോഹത്തിന്റെ തൂക്കം പ്രത്യേകം നിർണയിക്കണമെന്നു ഇതുമായി ബന്ധപ്പെട്ട കരട് നിയമാവലിയിൽ വാണിജ്യ നിക്ഷേപ മന്ത്രാലയം അനുശാസിക്കുന്നു.

കാരറ്റ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും നിയമ വിരുദ്ധമാണ്. ആഭരണം നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹത്തിന്റെ തൂക്കത്തിന്റെ അഞ്ചു ശതമാനത്തിൽ കൂടുതൽ ചെമ്പ് അടക്കമുള്ള മറ്റു ലോഹങ്ങൾ ചേർക്കുന്നതും നിയമ വിരുദ്ധമാണ്.  മാത്രമല്ല ജ്വല്ലറികൾ ബില്ലുകളും ആഭരണങ്ങളുടെ ഉറവിടം വ്യക്തമാക്കുന്ന രേഖകളും ചുരുങ്ങിയത് പത്തു വർഷമെങ്കിലും സൂക്ഷിക്കണമെന്നുള്ളതു നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

click me!