
മുംബെെ: കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാനുള്ള വമ്പന്‍ പദ്ധതിയുമായി ബോളിവുഡ് താരങ്ങള്‍ ഒരുങ്ങുന്നു. വൺ കേരള വൺ കൺസർട്ട് എന്ന താരനിശയിലൂടെ പണം കണ്ടെത്താനാണ് തീരുമാനം. റസൂൽ പൂക്കൂട്ടിയാണ് മുഖ്യസംഘാടകൻ. പ്രളയത്തിൽ അകപ്പെട്ട കേരളത്തിനായി നിരവധി ബോളിവുഡ് താരങ്ങളാണ് നേരത്തെ സഹായവുമായി എത്തിയത്.
ബിഗ് ബി അമിതാബച്ചൻ, ഷാരൂഖ് ഖാന്‍, അമീർഖാൻ, അക്ഷയ് കുമാര്‍, എ.ആർ.റഹ്മാൻ, വിദ്യാ ബാലന്‍, കരന്‍ ജോഹര്‍ ഉൾപ്പെടെ നിരവധി താരങ്ങൾ അണിയറ പ്രവർത്തകരും കേരളത്തിന് കൈതാങ്ങായി. ഇനി സംസഥാനത്തിന്റെ പുനർനിർമ്മാണത്തിനായി പണം കണ്ടെത്താൻ താരനിശയുമായി എത്തുകയാണ് ബോളിവുഡ്.
പരിപാടിക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി ഓസ്കർ അവാർഡ് ജേതാവുമായ റസൂൽ പൂക്കൂട്ടി പറഞ്ഞു. കേരളപ്പിറവിയോട് അനുബന്ധിച്ച് പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ പ്രമുഖ താരങ്ങൾ എല്ലാം തന്നെ താൽപര്യം അറിയിച്ചതായി റസൂൽ പൂക്കുട്ടി പറഞ്ഞു.
നേരത്തെ റസൂൽ പൂക്കുട്ടിയുടെ സന്നദ്ധ സംഘടനയായ റസൂൽ പുക്കുട്ടി ഫൗണ്ടേഷൻ വഴിയും ബോളിവുഡ് താരങ്ങൾ സഹായം എത്തിച്ചിരുന്നു. കൂടാതെ എ.ആർ. റഹ്മാനുമായി ചേർന്ന് വിദേശത്ത് നിന്നും പുനർനിർമ്മാണത്തിനായി പണം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് റസൂൽ പുക്കുട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam