
ജമ്മു കശ്‍മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാണിയെ സൈന്യം വധിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുടങ്ങിക്കിടന്ന അമര്‍നാഥ് യാത്ര പുനരാരംഭിച്ചു.
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നാം ദിനവും കശ്‍മീര്‍ താഴ്വരയില്‍ അശാന്തി തുടരുകയാണ്. പുല്‍വാമ, കുല്‍ഗാം,അനന്ത് നാഗ്, ത്രാല്‍, കോക്കര്‍നാഗ് എന്നിവിടങ്ങളിലെ നിരോധനാജ്ഞ തുടരുന്നു. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നതിനാല്‍ മേഖല കനത്ത സുരക്ഷയിലാണ്. 1200 അര്‍ദ്ധസൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്‍മീരിലേക്ക് അയച്ചു. അറുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്നലെ മുതല്‍ മുടങ്ങിക്കിടന്ന ജമ്മു ബേസ് ക്യാമ്പില്‍ നിന്നുള്ള അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. ഇന്ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു. മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങളും ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാണാതായ മൂന്ന് സൈനികര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam