ജിഷ കൊലക്കേസില്‍ കൂട്ടുപ്രതിയില്ല എന്നതിന് ഒരു തെളിവ് കൂടി ലഭിച്ചു

By Web DeskFirst Published Jul 10, 2016, 9:24 AM IST
Highlights

ജിഷ കൊലക്കേസില്‍ കൂട്ടുപ്രതിയില്ല എന്നതിന് ഒരു തെളിവ് കൂടി പൊലീസിന് ലഭിച്ചു. പ്രതി അമീര്‍ കൂട്ടുപ്രതിയെന്ന് മൊഴി നല്‍കിയ സുഹൃത്ത് അനാറുല്‍ ഇസ്ലാം കഴിഞ്ഞ ജനുവരിയില്‍ തന്നെ അസമിലേക്ക് പോയിരുന്നതായി  അന്വേഷണത്തില്‍ തെളിഞ്ഞു.

കൊല നടത്തിയത് പിന്നിലെ കാരണങ്ങളെക്കുറിച്ചും പങ്കാളികളെക്കുറിച്ചും തുടക്കം മുതല്‍ തന്നെ പരസ്‌പര വിരുദ്ധമായ മൊഴികളാണ് പ്രതി അമീര്‍ നല്‍കിയിരുന്നത്. ആദ്യം ഒറ്റയ്‌ക്ക് കൊല നടത്തിയെന്നായിരുന്നു മൊഴി. പിന്നീട് സുഹൃത്ത് അനാറുല്‍ ഇസ്ലാം പ്രേരണ നല്‍കിയെന്നായി. ഒടുവില്‍ കൊലയില്‍ അനാറിന് പങ്കുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ  അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറയില്‍ രേഖകളില്‍ നിന്ന് അനാറിന്‍റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തി. കൊല നടന്ന ദിവസം നമ്പര്‍ ഹൈദരാബാദിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് തെളിഞ്ഞു.  അനാറിനെ കണ്ടെത്താന്‍ അസമിലേക്ക് പൊലീസ് ടീമിനെ  അയച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പെരുമ്പാവൂരില്‍ ഒരു പ്ലൈവുഡ് കമ്പനിയില്‍ അനാറിന്‍റെ ചേട്ടന്‍ മൊയ്തൂള്‍ ഇസ്ലാം  ഉണ്ടെന്ന് വിവരം കിട്ടി. കഴിഞ്ഞ ദിവസം ഇയാളെ  ചോദ്യം ചെയ്തതോടെ അനാറിനെ സംബന്ധിച്ച ആശയക്കുഴപ്പം മുഴുവന്‍ നീങ്ങിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ജനുവരിയില്‍ അനാര്‍ നാട്ടിലേക്ക് തിരിച്ചുപോയെന്നാണ് മൊയ്തുള്‍ മൊഴി നല്‍കിയിരിക്കുന്നത്. തിരിച്ചറിയല്‍ രേഖയ്‍ക്കായി നല്‍കിയത് തന്‍റെ മൊബൈല്‍ നമ്പറാണ്. കൊല നടന്ന ദിവസം മെയ്തൂല്‍ ഇസാലം നാട്ടില്‍ പോയി തിരിച്ചവരികയായിരുന്നുവെന്നും  അത് കൊണ്ടാണ് ടവര്‍ ലോക്കേഷന്‍ ഹൈദരാബാദ് ആയി കാണിച്ചിരിക്കുന്നതെന്നും തെളിഞ്ഞു. ഇതോടെ കൊലക്കേസില്‍ കൂട്ടുപ്രതിയുണ്ടെന്ന അമീറുല്‍ ഇസ്ലാമിന്‍റെ  മൊഴി പൂര്‍ണമായും കളവെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഇതിനിടെ ആടിനെ ലൈംഗിക വേഴ്ചക്ക് ഉപയോഗിച്ചെന്ന കേസില്‍ അടുത്ത ആഴ്ചഅമീറിനെ  പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. രണ്ടാഴ്ചത്തെ റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തിലാണ് നടപടി.

 

click me!