
കോഴിക്കോട്:സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ചര്‍ച്ച തുടരവെ ബസ് ഉടമകൾ തമ്മിൽ തർക്കം. മുഴുവൻ സംഘടനകളേയും പങ്കെടുപ്പിക്കാത്തതിലാണ് തർക്കം. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടക്കവേയാണ് ബസ് ഉടമകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന കുറവാണെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം കൂട്ടണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചെറിയ നീക്കുപോക്കിന് തയ്യാറെന്ന സൂചനയും സമരക്കാര്‍ നല്‍കിയിരുന്നു. നേരത്തെ മിനിമം നിരക്കില്‍ സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam