ഷുഹൈബ് വധക്കേസ്: സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം

By Web DeskFirst Published Feb 26, 2018, 1:43 PM IST
Highlights

തിരുവനന്തപുരം: ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. 

സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം. തുർന്ന് പൊലീസിന് നേരെ കല്ലും കുപ്പിച്ചില്ലുകളും വലിച്ചെറിഞ്ഞ പ്രവർത്തകരെ നേരിടാൻ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെയും വൈസ് പ്രസിഡന്‍റ് സി ആർ മഹേഷിനെയും  പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ചു

സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍:
 

click me!