പേരാവൂർ പഞ്ചായത്ത് അംഗങ്ങള്‍ തമ്മില്‍ സംഘർഷം; പ്രസിഡന്റ് ആശുപത്രിയിൽ

Web Desk |  
Published : Jul 19, 2018, 06:55 PM ISTUpdated : Oct 02, 2018, 04:25 AM IST
പേരാവൂർ പഞ്ചായത്ത് അംഗങ്ങള്‍ തമ്മില്‍ സംഘർഷം; പ്രസിഡന്റ് ആശുപത്രിയിൽ

Synopsis

പ്രതിപക്ഷ അംഗത്തിന്റെ കാർ തകർത്തു

കണ്ണൂർ: പേരാവൂർ പഞ്ചായത്തിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവും. കെട്ടിടം വാടകയ്ക്ക് നൽകാനുള്ള തീരുമാനം പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ഇടതുമുന്നണി ഭരണസമിതി പാസാക്കിയതാണ് സംഘർഷത്തിലേക്കെത്തിച്ചത്. യുഡിഎഫ് അംഗങ്ങളുടെ  പ്രതിഷേധത്തിനിടെ പ്രസിഡന്റ് ജിജി ജോയിക്ക് പരിക്കേറ്റു.

ഇവരെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഭരണസമിതി യോഗം നടക്കുന്ന ഹാൾ ഉപരോധിച്ച യുഡിഎഫ് അംഗങ്ങളെ പൊലീസെത്തി നീക്കി.  ഇതിനിടെ യുഡിഎഫ് അംഗം സിറാജ് പൂക്കോത്തിന്റെ കാർ ഒരു സംഘം തകർത്തു. അക്രമത്തിൽ പ്രതിഷേധിച്ച് പേരാവൂരിൽ ഇന്ന് എൽ ഡി എഫ് ഹർത്താലാചരിക്കുകയാണ്. നാളെ യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്; ഓൺലൈൻ പഠനം അവസാനിക്കുന്നു, ഏപ്രിൽ 20 മുതൽ കുട്ടികൾ ക്ലാസ് മുറികളിലേക്ക്
48 മണിക്കൂറിൽ ഒരു കപ്പലും കടലിടുക്ക് കടന്നിട്ടില്ല, ഹോർമുസ് ഉപരോധം സമ്പൂർണമെന്ന് അമേരിക്ക; സമാധാന ചർച്ചക്ക് കല്ലുകടിയെങ്കിലും സംഘർഷമില്ലാത്തത് ശുഭസൂചന