പത്തില്‍ നിന്ന് പൂജ്യത്തിലേക്ക്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും

By Web DeskFirst Published Mar 3, 2018, 9:52 PM IST
Highlights

രാജസ്ഥാനിലേയും മധ്യപ്രദേശിലെയും ഉപതിരഞ്ഞെടുപ്പ് വിജയങ്ങളില്‍ ആത്മവിശ്വാസം നേടിയ കോണ്‍ഗ്രസ് ബിജെപി മൂന്നേറ്റത്തില്‍ വീണ്ടും തകര്‍ന്നടിഞ്ഞു.

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാവുകയാണ്. കഴിഞ്ഞ തവണ പത്ത് സീറ്റ് നേടിയ പാര്‍ട്ടിയാണ് ഇത്തവണ ഒരു സീറ്റു പോലുമില്ലാതെ തകര്‍ന്നടിഞ്ഞത്. മേഘാലയിലും കോൺഗ്രസിന്റെ വോട്ടുശതമാനം വൻതോതിൽ ഇടിഞ്ഞു.

രാജസ്ഥാനിലേയും മധ്യപ്രദേശിലെയും ഉപതിരഞ്ഞെടുപ്പ് വിജയങ്ങളില്‍ ആത്മവിശ്വാസം നേടിയ കോണ്‍ഗ്രസ് ബിജെപി മൂന്നേറ്റത്തില്‍ വീണ്ടും തകര്‍ന്നടിഞ്ഞു. 59 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് ജനവിധി തേടിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയം കാണാനായില്ല.സംസ്ഥാന അധ്യക്ഷന്‍ ബിരാജിത്ത് സിന്‍ഹ മുന്‍ മന്ത്രി ലക്ഷ്മി നാഗ ഉള്‍പ്പടെ മുഴുവന്‍ സ്ഥാനാര്‍ഥികളും തോറ്റു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 36 ശതമാനവും 2003ല്‍ 33 ശതമാനവും മോദിപ്രഭാവം അലയടിച്ച 2014ല് 16ശതമാനം വോട്ട് നിലനിര്‍ത്തിയ പാര്‍ട്ടിയാണ് ഒരു സീറ്റ് പോലും നേടാതെ പോയത്. ഒന്നര ശതമാനം വോട്ടില് നിന്ന് 43 സീറ്റുകളിലേക്കുള്ള ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍‍ഗ്രസ് ആണെന്നും സിപിഎം ആരോപിക്കുന്നു.

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 36 ശതമാനം വോട്ടോടെ മേഘാലയില്‍ ഭരണം ഉറപ്പിച്ച കോണ്‍ഗ്രസിന് ഇത്തവണ ഏട്ട് ശതമാനം വോട്ട് കുറഞ്ഞു. മുഖ്യമന്ത്രി മുകുള്‍ സാഗ്മ ജയിച്ചെങ്കിലും സെനിത്ത് സാഗ്മയക്കം പല നേതാക്കളും പരാജയപ്പെട്ടു. കഴിഞ്ഞ തവണത്തെ 29 സീറ്റ് 21ലേക്കും ചുരുങ്ങി.

click me!