കലാഭവന്‍ മണിയുടെ ഓര്‍മ്മക്കായുള്ള കലാമാണിക്യ പുരസ്കാരം സി.ജെ. കുട്ടപ്പന്

Web Desk |  
Published : Mar 03, 2018, 09:41 PM ISTUpdated : Jun 08, 2018, 05:52 PM IST
കലാഭവന്‍ മണിയുടെ ഓര്‍മ്മക്കായുള്ള കലാമാണിക്യ പുരസ്കാരം സി.ജെ. കുട്ടപ്പന്

Synopsis

10,001 രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്ക്കാരം കലാഭവന്‍ മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് പുരസ്ക്കാരം നല്‍കുന്നത്

കോഴിക്കോട്: നടൻ കലാഭവൻ മണിയുടെ ഓർമക്കായി ഏർപ്പെടുത്തിയ കലാമാണിക്യ പുരസ്കാരത്തിന് ഫോക്‌ലോർ അക്കാഡമി ചെയർമാൻ സി.ജെ. കുട്ടപ്പൻ അർഹനായി. ഫോക് ആർട്ട് റിസർച്ച് സെന്‍റർ(ഫാർക്) ആണ് പുരസ്കാരം നല്‍കുന്നത്. 

10,001 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം മാർച്ച് ഒമ്പതിന് കോഴിക്കോട് ടൗൺഹാളിൽ വച്ചു നടക്കുന്ന കലാഭവൻ മണി അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് പുരസ്കാരം നൽകുന്നത്.

തുടർന്ന് ഗോത്രപൊലിക നാടൻപാട്ട് സംഘത്തിന്‍റെ നേതൃത്വത്തിൽ പാരമ്പര്യ പാട്ടുകളും കലാഭവൻ മണിയുടെ പാട്ടുകളും ഉൾപ്പെടുന്ന നാടൻപാട്ട് സന്ധ്യ അരങ്ങേറും.

 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ, 'സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'
സുനാമികളിലും ഭൂകമ്പങ്ങളിലും കുലുങ്ങാത്ത ജപ്പാൻ; സമാനതകളില്ലാത്ത പ്രതിരോധം, സന്ദർശകർക്ക് ഒരു വഴികാട്ടി