ശബരിമല പ്രശ്നപരിഹാരശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസും ബിജെപിയും: യെച്ചൂരി

Published : Nov 15, 2018, 04:37 PM ISTUpdated : Nov 15, 2018, 05:00 PM IST
ശബരിമല പ്രശ്നപരിഹാരശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസും ബിജെപിയും: യെച്ചൂരി

Synopsis

''വർഗീയ വികാരം ഇളക്കി മുതലെടുക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ കോടതി വിധിക്കൊപ്പമാണ്. ചെറിയൊരു വിഭാഗമാണ് കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നത്.'' 

ദില്ലി: ശബരിമലയിലെ പ്രശ്നപരിഹാരശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് വർഗ്ഗീയ നിലപാടാണ് പ്രോത്സാഹിപ്പിക്കുന്നത്. വർഗീയ വികാരം ഇളക്കി മുതലെടുക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ കോടതി വിധിക്കൊപ്പമാണ്. ചെറിയൊരു വിഭാഗമാണ് കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നത്. മുത്തലാഖ് ഓർഡിനൻസിനെ അനുകൂലിക്കുന്ന ബിജെപി ശബരിമല വിധിയെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്നും യെച്ചൂരി വ്യക്തമാക്കി. 

റഫാൽ ഇടപാടിൽ ക്രമക്കേട് വ്യക്തമായി. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് സർക്കാരിന്‍റെ ഗ്യാരൻറിയില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് സുപ്രീം കോടതിയില്‍ സമ്മതിക്കേണ്ടിവന്നത് ഇതിന് തെളിവാണെന്നും യെച്ചൂരി പറഞ്ഞു. റഫാൽ ഇടപാട് 2023 വരെ പരിശോധിക്കില്ലെന്ന നിലപാട് സിഎജി തിരുത്തണം. സിബിഐയെ പോലെ സിഎജിയേയും സർക്കാർ തകർക്കുന്നുവെന്നും യെച്ചൂരി ആരോപിച്ചു. നോട്ട് അസാധുവാക്കലിന് പിന്നിലെ കുംഭകോണം സംയുക്ത പാർലമെൻറി സമിതി രൂപീകരിച്ച് അന്വേഷിക്കണം എന്നും യെച്ചൂരി ആവശ്യപ്പെട്ടു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു