പ്രധാനമന്ത്രിയുടെ ഉപവാസത്തെ പരിഹസിച്ച് കോൺഗ്രസ്

Published : Feb 03, 2022, 02:18 PM ISTUpdated : Mar 22, 2022, 04:17 PM IST
പ്രധാനമന്ത്രിയുടെ ഉപവാസത്തെ പരിഹസിച്ച് കോൺഗ്രസ്

Synopsis

പ്രധാനമന്ത്രിയുടെ ഉപവാസത്തെ പരിഹസിച്ച് കോൺഗ്രസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപവാസത്തെ പരിഹസിച്ച് കോൺഗ്രസ്. ഉപവാസം മാത്രമാക്കിയതെന്തിന്? സന്യാസത്തിന് പോയിക്കൂടെയെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയുടെ പരിഹാസം.

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഈ മാസം 12ന് നടത്തുന്ന ഉപവാസ സമരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുന്നത്. കര്‍ണാടകയിലെ ഹൂബ്ലിയിലാണ് അമിത് ഷാ ഉപവസിക്കുക. എന്നാല്‍ പ്രധാനമന്ത്രി എവിടെയായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുകയെന്ന് വ്യക്തമല്ല.

കഴിഞ്ഞ 23 ദിവസമായി പ്രതിപക്ഷ ബഹളം കാരണം പാര്‍ലമെന്റ് നടപടികള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഒരു പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ നിർണായകമായൊരു ഫോൺ കോൾ, നരേന്ദ്രമോദിയും ഇമ്മാനുവൽ മക്രോണുമായി ചർച്ച; 'സമാധാനത്തിനായി സംയുക്ത നീക്കം'
എസ്എസ്എൽസി പരീക്ഷയെഴുതാനിരുന്ന വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി