
തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഇന്നു കോണ്‍ഗ്രസ് രാജ്യസഭയില്‍ ആയുധമാക്കി. അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് വിഷയത്തില്‍ സഭയില്‍ നടന്ന ചര്‍ച്ചയില്‍ പറയാത്ത കാര്യങ്ങള്‍ പുറത്തുപറഞ്ഞു എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ശാന്താറാം നായിക് പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനപ്രമേയത്തിന് നോട്ടീസ് നല്കി. ഈ നോട്ടീസ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബഹളം വച്ചു. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നായിരുന്നു അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രതികരണം.
മാധ്യമപ്രവര്‍ത്തകര്‍ പണം വാങ്ങി വാര്‍ത്തകള്‍ ചെയ്യുന്നു എന്ന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് രേഖകളോടെ വ്യക്തമാകുകയാണെന്ന് ബിജെപി നേതാവ് വിജയ്‌ഗോയല്‍ ആരോപിച്ചു. ഇതിനെ സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള അംഗങ്ങള്‍ പിന്താങ്ങി. ഇതില്‍ കടുത്ത ആശങ്കയുണ്ടെന്ന് വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ കൂടി ചുമതലയുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യത്തില്‍ ഇടപെടാതെ തന്നെ ഇത് എങ്ങനെ പരിഹരിക്കാമെന്ന കാര്യത്തില്‍ സഭയില്‍ ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയ്യാറാണെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam