ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ ഹൈക്കമാൻഡ്; മികച്ച സ്ഥാനാര്‍ഥിയെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Jan 24, 2019, 2:00 PM IST
Highlights

ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വം തള്ളാതെ ഹൈക്കമാൻഡ്. അതാത് ഘടകങ്ങളുടെ നിർദേശം പരിഗണിക്കാറുണ്ടെന്ന് മുകുൾ വാസ്നിക്. ഉമ്മൻചാണ്ടി മികച്ച സ്ഥാനാർത്ഥി എന്നാവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാണ്ട് ആവശ്യപ്പെട്ടാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി.

തിരുവനന്തപുരം:  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തന്നെയാണ് കോണ്‍ഗ്രസിലെ ചൂടേറിയ ചര്‍ച്ച. സ്ഥാനാര്‍ഥിത്വം തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും രംഗത്തെത്തി. ഉമ്മൻചാണ്ടി മികച്ച സ്ഥാനാർഥിയെന്ന് കെ പി സി സി അധ്യക്ഷന്‍ ആവ‍ത്തിച്ചപ്പോള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.  

ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാ‍ർഥിത്വം ഹൈക്കമാണ്ടും തള്ളുന്നില്ല. ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുൾ വാസ്നിക്കും കെ പി സി സി അധ്യക്ഷനും രംഗത്തെത്തി. വിജയസാധ്യതയാണ് മാനദണ്ഡമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ഹൈക്കമാണ്ട് ആവശ്യപ്പെട്ടാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മല്‍സരിക്കുമെന്ന് ഉമ്മൻചാണ്ടിയും പ്രതികരിച്ചു. സ്ഥാനാ‍ർഥിത്വം സംബന്ധിച്ച ചര്‍ച്ച സജീവമാകുന്നതിനിടെയാണ്  ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കിയത്. 

അതേസമയം,  ഉമ്മൻചാണ്ടി മികച്ച സ്ഥാനാർത്ഥി എന്നാവർത്തിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കെ പി സി സി അധ്യക്ഷന് വ്യക്തിപരമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇതിനിടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ മുകുള്‍ വാസ്നിക്കിന്‍റെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കമായി. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിലെ നേതാക്കളുമായിട്ടാണ് വാസ്നിക് കൂടിക്കാഴ്ച നടത്തുക. 

click me!