കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍

Web Desk |  
Published : May 17, 2018, 10:40 AM ISTUpdated : Jun 29, 2018, 04:28 PM IST
കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍

Synopsis

കര്‍ണാടക വിധാന്‍സഭയ്ക്ക് മുന്നില്‍ പ്രതിഷേധം

ബംഗളുരു: ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കര്‍ണാടകയിലെ വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കും. പ്രതിഷേധ സമരം ആരംഭിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

വിധാന്‍ സഭയ്ക്ക് മുന്നിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപത്താണ് എംഎല്‍എമാര്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.  സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്, കെ സി വേണുഗോപാല്‍, എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത് രംഗത്തുണ്ട്. കൂടുതല്‍ നേതാക്കള്‍ ഉടന്‍ എത്തുമെന്നാണ് സൂചന. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവയിലെ ഹാലോവിൻ ലഹരി പാർട്ടി: വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ; അറസ്റ്റിലായ അലക്സിനായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും
'കണ്ടാൽ അറിയാവുന്നവരല്ല അവർ, കൊണ്ടാലറിയാവുന്നവരാണ്, തിരശ്ശീലയ്ക്ക് പിന്നിൽ മുൻ എംഎൽഎ'; അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികരണവുമായി പി. ജയരാജൻ