കാർഷിക മേഖലയെ രക്ഷിക്കാൻ കർഷകരക്ഷായാത്രയുമായി കോൺഗ്രസ്

By Web TeamFirst Published Jan 21, 2019, 7:03 AM IST
Highlights

കർഷകരക്ഷായാത്രയിലൂടെ ജില്ലയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക കൂടിയാണ് കോൺഗ്രസ്.

ഇടുക്കി: കാർഷിക പ്രശ്നങ്ങളുയർത്തി ഇടുക്കി ജില്ലയിൽ  കോൺഗ്രസിന്‍റെ കർഷകരക്ഷായാത്രക്ക് തുടക്കമായി. മറയൂരിൽ നിന്നാരംഭിച്ച  യാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡിസിസി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ നയിക്കുന്ന കർഷകരക്ഷായാത്രയിലൂടെ ജില്ലയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക കൂടിയാണ് കോൺഗ്രസ്

അതിർത്തി ഗ്രാമമായ മറയൂർ കോവിൽ കടവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കർഷകരെ ദ്രോഹിക്കുന്ന നയങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടേതെന്നും പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് ആറ് മാസമായിട്ടും സഹായമെത്തിക്കാൻ ഇരുവർക്കുമായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി 

കർഷകരുടെ പേരുപറഞ്ഞ് പാർലമെന്റിൽ പോയ ജോയ്സ് ജോർജ് എംപി അവർക്കായി ഒന്നും ചെയ്തില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ ഇടപെടലാണ്  ഇഎസ്എ പരിധി കുറച്ചുകൊണ്ടുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതിക്ക് ഇടയാക്കിയതെന്നും ചെന്നിത്തല അവകാശപ്പെട്ടു. ഒരാഴ്ച നീളുന്ന കർഷകരക്ഷാ യാത്ര 26ന് വണ്ണപ്പുറത്ത് സമാപിക്കും. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം ഈ ദിവസങ്ങളിൽ ജില്ലയിലെത്തി ജാഥയെ അഭിസംബോധന ചെയ്യും
 

click me!