ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധം. തുടര്‍ന്ന് ഓർമപ്പെടുത്തലുമായി ജില്ലാ കളക്ടർ. വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ മറക്കല്ലേ എന്ന് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്.

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധം. പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങൾ ജില്ലയിൽ നിരോധിച്ചതിനെ തുടർന്നാണ് പ്രതിഷേധം. ശീതീകരിച്ച ഇറച്ചി ഉപയോഗിക്കാൻ പോലും അനുമതി ഇല്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നിരോധനം തുടരണോ എന്ന കാര്യത്തിൽ നാളെയാണ് അന്തിമ തീരുമാനം ഉണ്ടാകുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ഓർമപ്പെടുത്തലുമായി ജില്ലാ കളക്ടർ. വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ മറക്കല്ലേ എന്ന് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. യാത്രക്കാരും ജോലിക്കാരും വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ മറക്കരുത് എന്ന പോസ്റ്റ് ശ്രദ്ദേയമായി. ഇന്നലെ കളക്ടറുമായി ഹോട്ടലുടമകൾ ചർച്ച നടത്തിയിരുന്നു. അത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്നത്തെ സമരം.

YouTube video player