
തിരുവനന്തപുരം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയെന്നതാണ് സ്വപ്നമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തില്‍ പ്രതികരണവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ രംഗത്തി.ഇന്നല്ലെങ്കിൽ നാളെ അത് യാഥാർത്ഥ്യമാകും.സ്ത്രീകൾ മുന്നോട്ട് വരുന്നത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.രാഷ്ട്രീയ രംഗത്തെ വനിതകൾക്ക് രാഹുൽ ഗാന്ധിയുടെ ചിന്തകൾ പ്രചോദനമാണ്.കോൺഗ്രസാണ് എല്ലാ കാലത്തും സ്‌ത്രീകൾക്ക് പരിഗണന നൽകിയിട്ടുള്ളത്.വനിതകൾക്ക് അർഹമായ പ്രതിനിധ്യം എല്ലാ രാഷ്‌ട്രീയ പാർട്ടികളും നൽകണം. സിപിഎമ്മിൽ എന്തായാലും ഒരു വനിതാ മുഖ്യമന്ത്രിയെ പ്രതീക്ഷിക്കണ്ട.സിപിഎം അത് സഹിക്കില്ല.ഒരു വനിതാ ജില്ലാ സെക്രട്ടറിയെ പോലും സിപിഎം കൊടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു
കേരളത്തിലെ വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം യാഥാർഥ്യം ആകാൻ കാത്തിരിക്കുന്നു എന്ന് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ്. പറഞ്ഞു ഇന്ദിരാ ഗാന്ധിയെ മാതൃക ആക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസ് . അർഹത പെട്ടവർക്കാണ് പാർട്ടി സീറ്റ് നൽകുക അതിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല പ്രവർത്തി ആണ് വേണ്ടത് എന്നും ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam