
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി ഭാര്യ മറിയാമ്മ ഉമ്മൻ. ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്കായി സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്, കുടുംബത്തോടോ, ഉമ്മൻചാണ്ടിയോടോ ആലോചിക്കാതെ ആയിരുന്നുവെന്ന് മറിയാമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് ആരൊക്കെയാണെന്ന് വ്യക്തമാക്കുന്നില്ലെന്നും അവർ പറഞ്ഞു. ചാണ്ടി ഉമ്മൻ്റെ രാഷ്ട്രീയ ജീവിതത്തിന് കടുംവെട്ടിടാനായിരുന്നു ശ്രമം. എന്നാൽ അത് വിജയിച്ചില്ല. അതേസമയം ചാണ്ടി ഉമ്മൻ മന്ത്രിയാകാൻ താൻ ആഗ്രഹിക്കുന്നില്ല. നല്ല ഭൂരിപക്ഷത്തിൽ ജയിക്കും, യുഡിഎഫ് അധികാരത്തിൽ വരുമെന്ന് താൻ പ്രത്യാക്ഷിക്കുന്നു. അതേസമയം മകൾ മറിയയുടെ മത്സരത്തിൽ താൻ നിന്നത് ചാണ്ടി ഉമ്മൻ്റെയും, ഉമ്മൻചാണ്ടിയുടെയും നിലപാടിനൊപ്പമെന്നും മറിയാമ്മ ഉമ്മൻ ചാണ്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam