
കർണാടക: ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്ക് പന്നിപ്പനിയെന്ന വാർത്തയെ പരിഹസിച്ച കോൺഗ്രസ് എംപി ബികെ ഹരിപ്രസാദ് വിവാദത്തിലേക്ക്. അമിത്ഷായ്ക്ക് പന്നിപ്പനി മാത്രമല്ല, വയറിളക്കവും ഛർദ്ദിയും വരുമെന്നാണ് കോൺഗ്രസ് എംപിയുടെ പരിഹാസം. കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ തിരിച്ചെത്തിയതോടെ അമിത്ഷാ പരിഭ്രമിച്ചെന്നും അതിനാലാണ് ഇപ്പോൾ പന്നിപ്പനി പിടിച്ചതെന്നും എംപി പറയുന്നു.
കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിച്ചത് കൊണ്ടാണ് അമിത് ഷായ്ക്ക് പന്നിപ്പനി പിടിച്ചതെന്നും ഹരിപ്രസാദ് പരിഹസിക്കുന്നു. പരാമർശം വിവാദമായതോടെ എംപി മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. പന്നിപ്പനി ബാധിച്ച് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുന്ന അമിത്ഷാ രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ബിജെപി മാധ്യമവിഭാഗം തലവൻ അനിൽ ബലൂനി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam