
കണ്ണൂര്‍: രമേശ് ചെന്നിത്തല പങ്കെടുത്ത മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ക്യാമ്പില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. പുറത്തിറങ്ങാനിരിക്കുന്ന കെപിസിസി പട്ടികയില്‍ മഹിളാ കോണ്‍ഗ്രസിന് മതിയായ പ്രാതിനിധ്യം ഇല്ലാത്തതാണ് വിമര്‍ശനത്തിന് കാരണമായത്.
വനിതാ പ്രാതിനിധ്യം ഉണ്ടായില്ലെങ്കില്‍ നേതൃത്വത്തെ തുറന്നെതിര്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 26 പേരുടെ പട്ടിക നല്‍കിയപ്പോള്‍ ഒരു വനിത മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം വിമര്‍ശനങ്ങള്‍ക്ക് ചെന്നിത്തല മറുപടി നല്‍കിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam