സോണിയാ ഗാന്ധിയുടെ സുരക്ഷാഭടനെ കാണാതായി

Published : Sep 06, 2017, 04:45 PM ISTUpdated : Oct 05, 2018, 02:50 AM IST
സോണിയാ ഗാന്ധിയുടെ സുരക്ഷാഭടനെ കാണാതായി

Synopsis

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടെ സുരക്ഷാഭടനെ കാണാനില്ല. എസ് പി ജി  കമാന്‍ഡോ രാകേഷ്  കുമാറിനെയാണ് അഞ്ച് ദിവസമായി കാണാതായത്. സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും ഓഫീസില്‍ തന്നെയുണ്ട്. അവധി ദിവസമായിട്ടും സെപ്തംബര്‍ ഒന്നിന് യൂണിഫോമില്‍ രാകേഷ് സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു.

സഹപ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം പതിനൊന്ന് മണിക്ക് തിരിച്ചുപോയി. പിന്നീട് രണ്ട് ദിവസമായിട്ടും കാണാതായതോടെ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ദ്വാരകയില്‍ ഭാര്യയും രണ്ട് കുട്ടികളോടൊപ്പവുമാണ് രാകേഷ് താമസിച്ചിരുന്നത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു