ശവപ്പെട്ടിയില്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രം; ഡിസിസി ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധം

Web Desk |  
Published : Jun 09, 2018, 10:37 AM ISTUpdated : Jun 29, 2018, 04:20 PM IST
ശവപ്പെട്ടിയില്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രം; ഡിസിസി ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധം

Synopsis

ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും യൂദാസുമാര്‍ പ്രസ്ഥാനത്തെ വിറ്റെന്ന് പോസ്റ്റര്‍

കൊച്ചി: രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ  ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വച്ച് പ്രതിഷേധം. ഡിസിസി ഓഫീസില്‍ ഉമ്മർ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും എതിരായ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസുമാരാണെന്നും കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നുമാണ് പോസ്റ്ററിലെ ഉള്ളടക്കം. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു കഴിഞ്ഞു. പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടിയെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. പോസ്റ്ററുകള്‍ പതിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദില്ലിയിൽ വീണ്ടും തീപിടുത്തം, മൂന്ന് പേർക്ക് ജീവൻ നഷ്ടമായി, ദുരന്തമുണ്ടായത് തുഗ്ലക്കാബാദിൽ ഇന്ന് പുലർച്ചെ
വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്; അപകടം തിരുവനന്തപുരം പാറശ്ശാലയിൽ