'ബീഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം', നടന്നത് വോട്ടു കൊള്ളയെന്ന് കോണ്‍ഗ്രസ്, ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും

Published : Nov 15, 2025, 12:37 PM ISTUpdated : Nov 15, 2025, 12:59 PM IST
K C Venugopal

Synopsis

.ബീഹാര്‍ ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നുംകെ സി വേണുഗോപാൽ 

ദില്ലി:  ബീഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി  കെ സി വേണുഗോപാല്‍ പറഞ്ഞു. നടന്നത് വോട്ടുകൊള്ളയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുേ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.ഫലം കൃത്യമായി വിശകലനം ചെയ്യും. വലിയ തട്ടിപ്പുകൾ നടന്നു.അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം  കടന്നുപോകുന്നത്.ഇതിനെതിരെ ശക്തമായിട്ടുള്ള നിയമ നടപടികളും,  തുടർനടപടികളും ഉണ്ടാവും.ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും.തേജസ്വി യാദവുമായി സംസാരിച്ചു.ബീഹാര്‍ ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു 

ബീഹാറിലെ തോൽവിയിൽ കോൺഗ്രസിനുള്ളിലും ഇന്ത്യ സഖ്യത്തിലും അമർഷം പുകയുകയാണ്. രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങൾ പാളി എന്നാണ് കോൺഗ്രസിലും പല നേതാക്കളും വിലയിരുത്തുന്നത്. ഇതിനിടെയാണ് വോട്ടുകൊള്ള ആരോപണത്തിൽ ഉറച്ചു നില്ക്കാൻ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അദ്ധ്യക്ഷതയൽ നടന്ന യോഗം തീരുമാനിച്ചത്. എസ്ഐആറിനു ശേഷം വോട്ടർപട്ടികയിലെ ക്രമക്കേടിലൂടെ ബിജെപിയെ വിജയിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്തു എന്നാണ് ആരോപണം. മല്ലികാർജ്ജുൻ ഖർഗെ തേജസ്വി യാദവിനോട് സംസാരിച്ചു. ബീഹാറിൽ മഹാസഖ്യ നേതാക്കൾ യോഗം ചേർന്ന് തോൽവി വിലയിരുത്തും. പാർലമെൻറ് സമ്മേളനത്തിനു മുമ്പ് ഇന്ത്യ സഖ്യ യോഗം വിളിച്ചു ചേർത്ത് ദേശീയ തലത്തിൽ എന്തു ചെയ്യാനാകും എന്ന് ആലോചിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

3600 കോടി നിക്ഷേപം; 40 പുതിയ ഷോറൂമുകള്‍: വമ്പന്‍ വിപുലീകരണത്തിനൊരുങ്ങി ജോയ് ആലുക്കാസ്
മെസ്സിയും മറ്റ് കായിക താരങ്ങളും ക്രിപ്‌റ്റോ ലോകത്തേക്ക്; എന്താണ് ഈ 'ഫാന്‍ ലിങ്ക്'?