ലോക്സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഫിബ്രുവരി 20-നകം തീരുമാനിക്കും

Published : Jan 10, 2019, 06:40 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഫിബ്രുവരി 20-നകം തീരുമാനിക്കും

Synopsis

വിജ്ഞാപനം വരും മുന്‍പേ തിര‍ഞ്ഞെടുപ്പിന് സജ്ജരാവാന്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ്, പ്രചരണ, ഏകോപന സമിതികള്‍ക്ക് ഉടന്‍ രൂപം നല്‍കാന്‍ പിസിസികള്‍ക്ക് നിര്‍ദേശം,

ദില്ലി: പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്. ഫിബ്രുവരി ഇരുപതിനകം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശം. 

ലോക്സഭാ തിരഞ്ഞെടുപ്പിന് കാലേ കൂട്ടി ഒരുങ്ങാൻ എ.കെ.ആന്‍റണി അധ്യക്ഷനായ തിരഞ്ഞെടുപ്പ് ഏകോപന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. പാര്‍ട്ടി പി.സി.സി അധ്യക്ഷൻമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. 

സംസ്ഥാന തലത്തിൽ തന്നെ ഭൂരിപക്ഷം സ്ഥാനാര്‍ഥികളേയും തീരുമാനിക്കാനാണ് നിര്‍ദേശം. തീരുമാനമാകാത്ത സീറ്റുകളിൽ  സാധ്യതപട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കണം. ഡി.സി.സി കളുടെ അഭിപ്രായം പരിഗണിച്ചാകണം സ്ഥാനാര്‍ഥി നിര്‍ണയം . ഉടനടി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിക്കണം. പ്രചാരണ സമിതിയും ഏകോപന സമിതിയും ഉടൻ രൂപീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വേഗം തുടങ്ങണം. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം അടുത്ത മാസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും വരാം എന്നിരിക്കേ അതിനു മുന്‍പേ തന്നെ തിരഞ്ഞെടുപ്പിന് സജ്ജരാകാനാണ് കോണ്‍ഗ്രസ് തീരുമാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട