ദീപക് മിശ്രയുടെ ഇംപീച്ച്മെന്‍റ്:കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

Web desk |  
Published : May 08, 2018, 12:18 PM ISTUpdated : Jun 08, 2018, 05:46 PM IST
ദീപക് മിശ്രയുടെ ഇംപീച്ച്മെന്‍റ്:കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

Synopsis

ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ അഞ്ചംഗഭരണഘടന ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് കാണണമെന്ന് കപില്‍ സിബല്‍

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യനായിഡുവിന്‍റെ നടപടി ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതിയില്‍  നല്‍കിയ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. 

ചീഫ്ജസ്റ്റിസിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ അദ്ദേഹം തന്നെ നിശ്ചയിച്ച ഭരണഘടനാ ബെഞ്ചിന് മുന്‍പേ ആദ്യദിനം ഹാജരായാണ് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിച്ചത്. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ അഞ്ചംഗഭരണഘടന ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് കാണണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ഒരു കോടതിയുടെ ഉത്തരവ് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ സാധിക്കൂ. ബെഞ്ച് രൂപീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് കാണണമെന്നും അത്തരമൊരു ഉത്തരവില്ലെങ്കില്‍  മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു കൊണ്ടാണ് കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്