ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല

Published : Jan 29, 2018, 03:02 PM ISTUpdated : Oct 05, 2018, 01:50 AM IST
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല

Synopsis

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല. നേരത്ത ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്‍റിനായി ഇടതുപക്ഷം നീക്കം നടത്തിയാൽ പിന്തുണക്കാൻ കോണ്‍ഗ്രസിൽ ധാരണയായിരുന്നു. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ ഇംപീച്ച്മെന്‍റിന് ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കിയത്.

സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ അട്ടിമറിക്കുന്നു എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ പരാതി. ഇതോടൊപ്പം മെഡിക്കൽ കോഴ വിവാദത്തിലും ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യങ്ങളിൽ പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം പാര്‍ലമെന്‍റിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് കഴി‍ഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

ഇക്കാര്യത്തിൽ യെച്ചൂരി പ്രതിപക്ഷ പാര്‍ടികളുമായി ഒരുവട്ടം ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നായിരുന്നു നേരത്തെ വന്നിരുന്ന സൂചനകള്‍. സിബിഐ കോടതി ജഡ്ജി ലോയയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘നടന്നത് കയ്യബദ്ധം’,വടക്കാഞ്ചേരിയിൽ എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ രാജിവച്ചു
യെലഹങ്കയിലെ ബുൾഡോസർ രാജ്;സർക്കാരിന്റെ ഇരുട്ടടി,വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ