മതേതരവാദികള്‍ നട്ടെല്ലില്ലാത്തവരാണ് രക്തത്തെ തിരിച്ചറിയാത്തവരും: കേന്ദ്രമന്ത്രി

Published : Dec 25, 2017, 04:18 PM ISTUpdated : Oct 05, 2018, 02:09 AM IST
മതേതരവാദികള്‍ നട്ടെല്ലില്ലാത്തവരാണ് രക്തത്തെ തിരിച്ചറിയാത്തവരും: കേന്ദ്രമന്ത്രി

Synopsis

ദില്ലി: മതേതരവാദികള്‍ നട്ടെല്ലില്ലാത്തവരാണെന്നും സ്വന്തം രക്തബന്ധത്തില്‍ വിശ്വാസമില്ലാത്തവരാണെന്നും  കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. ഭരണഘടനയില്‍ പറയുന്നത് അംബേദ്കറുടെ ചിന്തകളാണ്. ഭരണഘടനയെ ഞാനും ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇനിയും മാറ്റങ്ങള്‍ വരുത്തും. അതിന് ഞങ്ങള്‍ ഇവിടെയുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു. 

കര്‍ണാടകയിലെ ബ്രാഹ്മിണ്‍ പരിശത്തിന്‍റെ പരിപാടിയില്‍ സംസാരിക്കുകായയിരുന്ന അദ്ദേഹം. ഹിന്ദുവാണെന്നോ മുസ്ലിമാണെന്നോ ക്രിസ്ത്യാനിയാണെന്നോ പറയുന്നവരെ എനിക്കിഷ്ടമാണ്. പക്ഷെ മതനിരപേക്ഷത പറയുന്നവരും പുരോഗമനവാദികളെന്ന് നടിക്കുന്നവരും കപടമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹെഗ്ഡേയുടെ പ്രസ്താവനയെ പരിഹസിച്ചും വിമര്‍ശിച്ചും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. കേന്ദ്രമന്ത്രിക്ക് ഭരണഘടനയോട് ബഹുമാനമില്ലെന്നും. മതേതര സങ്കല്‍പങ്ങള്‍ക്കെതിരായ ആക്രമണമാണ് പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കണ്ണൂരിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്‍ത്ഥികളില്ലാതെ സിപിഎം; മുസ്ലീം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷ
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ; അസിസ്റ്റൻറ് സെക്ഷൻ ഓഫീസർക്കെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ