കണ്‍സ്യൂമര്‍ ഫെഡ് ലാഭത്തിലാകാന്‍ നാല് വര്‍ഷംകൂടി കാത്തിരിക്കണം

By Web DeskFirst Published Jan 1, 2017, 11:17 AM IST
Highlights

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ്  ലാഭത്തിലാകാന്‍ ഇനിയും നാല് വര്‍ഷം  കൂടെ കാത്തിരിക്കണമെന്ന്  എം.ഡി എം. രാമനുണ്ണി പറഞ്ഞു. 419 കോടിയുടെ സഞ്ചിത നഷ്ടം ഉെണ്ടങ്കിലും  2016- 2017 സാമ്പത്തിക വര്‍ഷം 23.48 കോടി രൂപയുടെ പ്രവര്‍ത്തന  ലാഭം കണ്‍സ്യൂമര്‍ ഫെഡിന്  നേടാനായെന്നും എം.ഡി കോഴിക്കോട് പറഞ്ഞു.

അഞ്ച് മാസം കൊണ്ട് 23.48 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനം കണ്‍സ്യൂമര്‍ ഫെഡിനുണ്ടാക്കാനായെന്നാണ് മാനേജ്‌മെന്റിന്റെ വാദം. സുധാര്യമായ പ്രവര്‍ത്തനങ്ങളും ചെലവ് ചുരുക്കല്‍ നടപടികളും ലാഭമുണ്ടാക്കാന്‍ സഹായിച്ചു.  സംസ്ഥാന സഹകരണബാങ്ക് അടക്കം വിവിധ ബാങ്കുകളിലായി 558 കോടി ഉണ്ടായിരുന്ന വായ്പ പലിശ  ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ കുറക്കാന്‍ കഴിഞ്ഞു. സര്‍ക്കാരില്‍ നിന്ന് സബ്‌സിഡി ഇനത്തില്‍ കിട്ടാനുണ്ടായിരുന്ന തുക ലഭിച്ചിട്ടില്ലെന്നും കണ്‍സ്യൂമര്‍ ഫെഡ് എം.ടി വ്യക്തമാക്കി.

ക്യാഷ്‌ലെസ്സ് ഇടപാടുകള്‍ പ്രത്സാഹിപ്പിക്കാനായി  കൂപ്പണ്‍, പി.ഒ.എസ് മെഷീന്‍ എന്നിവ കൂടുതലായി സ്ഥാപിക്കുമെന്നും  എം.ഡിയും ചെയര്‍മാനും വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പാലിക്കാതെ കണ്‍സ്യൂമര്‍ ഫെഡില്‍  നിയോഗിച്ചിരുന്ന 2266 ദിവസ വേതനക്കാരുടെ സേവനം ഒഴിവാക്കിയതായും മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

click me!