
കോഴിക്കോട്: കേരളം മഴയിലും വെള്ളക്കെട്ടിലും ദുരിതത്തിലായതോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്നവര്‍ നാട്ടിലേക്ക് എത്താനാകാതെ പ്രയാസത്തിലായ അവസ്ഥ വന്നിട്ടുണ്ട്. ഇവര്‍ക്ക് വിമാനത്താവളത്തിന് സമീപത്തുള്ള ഹജ്ജ് ഹൗസില്‍ താത്കാലിക വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ഭാഗത്ത് നടപടിയുണ്ടാകണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
വിമാനതാവളത്തിന് ആറു കിലോമീറ്റര്‍ അടുത്തുള്ള ചാമപ്പറമ്പിൽ റിലീഫ് കമ്മിറ്റി ആളുകള്‍ക്ക് താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിമാനതാവളത്തിൽ കുടുങ്ങിയവർക്ക് 9645957576, 9961078470, 9961690212, 9847414658 നമ്പറുകളിൽ ബന്ധപ്പെടാം. ചാമപ്പറമ്പ് റിലീഫ് കമ്മിറ്റിയുടെ പ്രവർത്തകർ വിമാനതാവളത്തിൽനിന്ന് യാത്രക്കാരെ സുരക്ഷിതയിടങ്ങളില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam